ന്യൂഡൽഹി– വായുമലിനീകരണം വെറുമൊരു ശീതകാല പ്രശ്‌നല്ലെന്നും രാജ്യത്തെ സാധാരണക്കാരാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ rahulgandhi.in/awaazbharatki എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനും രാഹുൽ ഗാന്ധി നിർദേശിച്ചു. വായുമലിനീകരണം കുട്ടികളെയും പ്രായമായവരെയും നിർമ്മാണ തൊഴിലാളികളെയും ബാധിക്കുന്നതിലെ ആശങ്ക എക്‌സിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
ഇതിനോടകം 13 ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ 100 ദിവസത്തോളമായി ഡൽഹിയിലെ വായുനിലവാരം അപകരമായ അവസ്ഥയിലായിരുന്നു. ശനിയാഴ്ചത്തെ മഴയെത്തുടർന്ന് താൽക്കാലികമായി കുറച്ചു മെച്ചപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



