ലക്നൗ – കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. 45 വയസ്സുള്ള അനുരാഗ് സിംഗ് ആണ് തന്റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. പാലാപൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. അമ്മയേയും ഭാര്യയേയും മക്കളേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അമ്മയെ വെടിവച്ചു കൊല്ലുകയും ഭാര്യയെ സ്ലെഡ്ജ് ഹാമര്‍ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് തന്റെ മൂന്ന് കുട്ടികളെ വീടിന് മുകളില്‍ നിന്ന് താഴോട്ട് എറിഞ്ഞും കൊലപ്പെടുത്തി. മൂന്ന് മക്കളേയും കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതി മദ്യപാനിയും മാനസിക വിഭ്രാന്തിയുള്ളവനുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group