തിരിവനന്തപുരം– കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.
ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചടങ്ങുകൾ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, മുൻ കെ.പി.സി.സി അധ്യക്ഷൻമാർ, എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയും അന്നേദിവസം ചുമതലയേൽക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group