കൊച്ചി: വർഷങ്ങളായുള്ള കൊച്ചി ജീവിതം അവസാനിപ്പിച്ച് താമസം മാറിയതായി നടൻ ബാല. താൻ ചെയ്യുന്ന നന്മകൾ ഇനിയും തുടരുമെന്നും തത്കാലത്തേക്ക് ഭാര്യ കോകിലയ്ക്കൊപ്പം മറ്റൊരിടത്തേക്ക് പോകുകയാണെന്നും ബാല സമൂഹമാധ്യമത്തിൽ അറിയിച്ചു.
അധികം ദുരേക്കല്ലെന്ന് പറയുന്നുണ്ടെങ്കിലും താമസം മാറിയത് എങ്ങോട്ടേക്കാണെന്ന് സ്ഥലം വ്യക്തമാക്കിയിട്ടില്ല.
‘എല്ലാവർക്കും നന്ദി. ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും. എന്നാൽ, കൊച്ചിയിൽ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്. ഒരുപാട് ദൂരേക്ക് ഒന്നും അല്ല. എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെയാ.
എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്. പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി, എന്റെ ആരോഗ്യത്തിന് വേണ്ടി, മനഃസുഖമുള്ള ഒരു ജീവിതത്തിനുവേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ’ എന്നാണ് സമൂഹമാധ്യമത്തിൽ ബാല കുറിച്ചത്.
ഇതിന് ആശംസ നേർന്നും വിമർശിച്ചുമെല്ലാം പ്രതികരണങ്ങളുണ്ട്.
ഈ മാറ്റം നല്ലതാണെന്നും ഇനിയെങ്കിലും ആ കോകിലയെ എങ്കിലും കരയിപ്പിക്കാതെ ജീവിക്കൂ എന്നോക്കെ പോസ്റ്റിനു താഴെ ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. ഈ മാറ്റത്തിൽ താങ്കളേക്കാൾ മനസുഖം ഞങ്ങൾക്കാണെന്നു ട്രോളുന്നവരുമുണ്ട്.
എന്നാൽ, മനസ്സറിഞ്ഞ് ജീവിതം ആസ്വദിക്കൂ. ജീവിതം കൂടുതൽ നന്മ നിറഞ്ഞതാവട്ടെ ആശംകൾ അറിയിച്ച് നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.