ഹൈദരബാദ്– പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തെ 1,400 വര്‍ഷം പഴക്കമുളള ഭക്ഷണവിഭവങ്ങള്‍ ഹൈദരബാദില്‍ വീണ്ടും ജനപ്രിയമാകുന്നു. ഹദീസുകളിലും സ്വഹീഹുല്‍ ബുഖാരിയയിലും പരാമര്‍ശിക്കപ്പെടുന്ന തറീദ്(ബ്രഡും ഇറച്ചിയും ചേര്‍ന്ന സൂപ്), തല്‍ബീന(ബാര്‍ലിയും പാലും ചേര്‍ത്ത പാനീയം), നബീസ്(ഈന്തപ്പഴം വെളളത്തില്‍ മുക്കിയത്), ഹരീസ്(ഗോതമ്പും ഇറച്ചിയും കൊണ്ടുളള പോറിഡ്ജ്), തുടങ്ങിയ ആഹാരങ്ങളാണ് നഗരത്തിലെ ഹോട്ടലുകളിലും സ്റ്റാളുകളിലും ലഭ്യമാകുന്നത്.
ഇസ്ലാമിക പാരമ്പര്യവും ആരോഗ്യ ഗുണങ്ങളും മുന്നില്‍ വെച്ചാണ് ഈ വിഭവങ്ങള്‍ വീണ്ടും പ്രചാരണത്തിലേക്ക് വന്നത്. ഗോതമ്പ്, തേന്‍, പഴങ്ങള്‍, കശുവണ്ടി, ജീരകം എന്നിവയാണ് പ്രധാന ചേരുവകളായി ഉപയോഗിക്കുന്നു. പ്രവാചകന് ആസ്വദിച്ച അതേ രുചികളോടെയാണ് ഹൈദരബാദുകാര്‍ ഇപ്പോള്‍ റംസാന്‍ നോമ്പ് തുറക്കുന്നത്, കാലത്തിനപ്പുറമുളള വിഭവങ്ങള്‍ അവര്‍ സ്വീകരിക്കുന്നു. വലിയ ആര്‍ഭാടങ്ങളില്ലാതെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ശാന്തമായ ആദരവോടെയാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കിയത്.
സാമൂഹ്യപ്രവര്‍ത്തകനായ സാക്കിര്‍ ഹുസൈന്‍ ഒരു സിദ്ധാന്തമുണ്ട്. ഈ ഭക്ഷണങ്ങളുടെ വാണിജ്യവല്‍ക്കരണത്തില്‍ സോഷ്യല്‍മീഡിയ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അത്മീയ സ്പര്‍ശത്തോടെ വരുന്നതിനാല്‍ പലരും അവ കഴിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ ചേരുവകളും ബാര്‍ലി, ഈത്തപഴം, തേന്‍ എന്നിവ പ്രകൃതിദത്തവും ആരോഗ്യകരവുമാണ്. എല്ലാറ്റിനുമുപരി
പ്രവാചകന്റെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറാം നൂറ്റാണ്ടിലെ അറബി പാരമ്പര്യങ്ങളില്‍ വേരൂന്നിയ ഈ ഭക്ഷണങ്ങള്‍, ഹൈദരബാദി പാചകരീതിയെ രൂപപ്പെടുത്തിയ മുഗള്‍, നൈസാം സ്വാധീനങ്ങള്‍ക്ക് മുമ്പുളളതാണ്. പ്രവാചകന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളായിരുന്നത്് കൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെയുളള പ്രചാരവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ജനങ്ങളുടെ പുതുമയുളള താല്‍പര്യവും ഈ വിഭവങ്ങളുടെ
തിരിച്ചുവരവിന്‍ വലിയൊരു കാരണമായി.