ന്യൂഡല്‍ഹി– മുന്‍ ഇ.ഡി ഡയറക്ടര്‍ സജ്ജയ് കുമാര്‍ മിശ്രക്ക് പ്രധാമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായി സ്ഥിര നിയമനം. 2018ലാണ് ഇ.ഡി ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റത്. കേന്ദ്ര സര്‍ക്കാര്‍ ഇ.ഡി ഡറക്ടറുടെ കാലാവധി 3 പ്രാവിശ്യം നീട്ടി നല്‍കിയത് വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. 2024 ല്‍ സുപ്രീംകോടി ഇടപ്പെട്ടാണ് അദ്ദേഹം വിരമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത്ഷായുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്നയാളാണ് സജ്ജയ് കുമാര്‍ മിശ്രയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പക പോക്കാന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സോണിയാ ഗാന്ധിക്കെതിരെയും ഇദ്ദേഹത്തെ മുന്‍ നിര്‍ത്തിയാണ് കരുക്കള്‍ നീക്കിയിരിക്കുന്നതെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ വിഷയങ്ങള്‍ ശക്തമായി ചര്‍ച്ച ചെയ്യുമ്പോഴാണ് കേന്ദ്രം മിശ്രക്ക് പുതിയ പദവി നല്‍കിയിരിക്കുന്നത്