ന്യൂഡൽഹി – ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.11-നായിരുന്നു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.
ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങളാൽ രാജിവെച്ച തുടർന്ന് ജൂലൈ 21 മുതൽ രാഷ്ട്രപതി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സ്ഥാനാർഥി റിട്ട. ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. തമിഴ്നാട്ടിൽനിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സി.പി രാധാകൃഷ്ണൻ.