Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • എച്ച്ഐവി; ഫിലിപ്പെയിൻ വീട്ടുജോലിക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനൊരുങ്ങി ബഹ്റൈൻ
    • ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഹെറോയിൻ ഒളിപ്പിച്ച് കടത്താൻ ശ്രമം; പിടികൂടി ഖത്തർ കസ്റ്റംസ്
    • ആറായിരം രൂപക്ക് ഗൾഫ് രാജ്യങ്ങളിലെത്താം; ഒമാൻ എയറിൽ മൂന്ന് ദിവസ ഓഫർ
    • നിരാലംബരുടെ അമ്മ| Story of the Day| Aug:26
    • ‘റോയിട്ടേഴ്സിനും ​ഗാസയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ പങ്ക്’; പ്രതിഷേധിച്ച് രാജിവെച്ച് കനേഡിയൻ ജേർണലിസ്റ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»History

    നിരാലംബരുടെ അമ്മ| Story of the Day| Aug:26

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2025 History August Story of the day 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചെറുപ്പകാല ചിത്രങ്ങൾ - image credits india tv news
    Share
    WhatsApp Facebook Twitter Telegram LinkedIn

    1910 ആഗസ്റ്റ് 26ന് ഇന്നത്തെ നോർത്ത് മാസിഡോണിയയിലെ സ്കോപ്യയിലെ ഒരു ധനിക കുടുംബത്തിൽ ഒരു പെൺ കുട്ടി ജനിച്ചു. പിതാവായ നിക്കോള ബൊയാജ്യൂവും അമ്മ ഡ്രാനഫൈൽ ബൊയാജ്യൂവും കൂടി ആ പെൺകുട്ടിക്ക് ഒരു പേര് നൽകി. ആഗ്നസ് ഗോൺജ ബൊയാജ്യൂ എന്നായിരുന്നു ആ പേര്.

    1929 ഇന്ത്യയിലെ അന്നത്തെ കൽക്കട്ടയിൽ എത്തിയ അവർ ലോറെറ്റോ കോൺവെന്റിൽ അധ്യാപികയായി ചുമതലയേറ്റ ഇവർ 1931ൽ തെരേസ എന്ന പേര് സ്വീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1946ൽ ഒരു ട്രെയിൻ യാത്രക്കിടയിൽ ദൈവവിളി ഉണ്ടായതായി പറയപ്പെടുന്നു.
    തുടർന്ന് കൽക്കട്ടയിൽ പല സന്നദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ഇവർ 1950ൽ മിഷണറീസ് ഓഫ് ചാരിറ്റി എന്ന പേരിൽ ഒരു കത്തോലിക്ക മതസഭ സ്ഥാപിച്ചു. ലോകമെമ്പാടും നിരാലംബർക്കും രോഗികൾക്കും അനാഥർക്കും സഹായം നൽകുന്നതായിരുന്നു ഈ ചാരിറ്റിലൂടെയുള്ള പ്രധാന ലക്ഷ്യം. ഇവരുടെ കീഴിൽ പല സ്ഥാപനങ്ങളും പിന്നീട് നിലവിൽ വന്നു.

    രോഗികൾ, ഉപേക്ഷിക്കപ്പെടുന്നവർ എന്നിവർക്ക് ആശ്രയം നൽകുന്ന നിർമൽ ഹൃദയ എന്ന സ്ഥാപനവും അനാഥരായ കുട്ടികൾക്ക്, പാവപ്പെട്ട കുട്ടികൾക്കും ജീവിതം മാർഗവും വിദ്യാഭ്യാസവും നൽകുന്ന ശിശു ഭവൻ എന്ന സ്ഥാപനവും ഇതിൽ പ്രധാനപ്പെട്ടതാണ്.

    മിഷണറീസ് ഓഫ് ചാരിറ്റി എന്ന ആ സേവന സംഘടന ഇന്നു 130ൽ അധികം രാജ്യങ്ങളിൽ ഉണ്ട്.

    1979ൽ ആഗ്നസ് ഗോൺജ ബൊയാജ്യൂവിന് സമാധാനത്തിന്റെ നോബൽ സമ്മാനവും നൽകി ലോകം ആദരിച്ചു. തൊട്ടടുത്ത വർഷം ഇന്ത്യ അവർക്ക് ഭാരതരത്നയും നൽകി.

    മരണം വരെ സന്നദ്ധ പ്രവർത്തനം തുടർന്ന ഇവർ 1997 സെപ്റ്റംബർ അഞ്ചിന് മൺമറഞ്ഞു.

    2016ൽ കത്തോലിക്ക സഭ അവർക്ക് “കൊൽക്കത്തയിലെ വിശുദ്ധ തെരേസ” (Saint Teresa of Calcutta) എന്ന പദവി നൽകി.

    മറ്റുള്ളവർക്ക് വേണ്ടി മാത്രം പ്രവർത്തിച്ച ഇവർക്ക് ലോകം ഒരു പേരും നൽകി

    ” മദർ തെരേസ”

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Augest Augest 26 India mother teresa nobel prize story of the day this day history
    Latest News
    എച്ച്ഐവി; ഫിലിപ്പെയിൻ വീട്ടുജോലിക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനൊരുങ്ങി ബഹ്റൈൻ
    26/08/2025
    ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഹെറോയിൻ ഒളിപ്പിച്ച് കടത്താൻ ശ്രമം; പിടികൂടി ഖത്തർ കസ്റ്റംസ്
    26/08/2025
    ആറായിരം രൂപക്ക് ഗൾഫ് രാജ്യങ്ങളിലെത്താം; ഒമാൻ എയറിൽ മൂന്ന് ദിവസ ഓഫർ
    26/08/2025
    നിരാലംബരുടെ അമ്മ| Story of the Day| Aug:26
    26/08/2025
    ‘റോയിട്ടേഴ്സിനും ​ഗാസയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ പങ്ക്’; പ്രതിഷേധിച്ച് രാജിവെച്ച് കനേഡിയൻ ജേർണലിസ്റ്റ്
    26/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version