Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 29
    Breaking:
    • കെസിഎൽ: സിക്സ്ർ മഴ, കൊല്ലത്തിന് മൂന്നു വിക്കറ്റിന്റെ ജയം
    • അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ 2025; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങുന്നു
    • ഇനി മുതൽ എല്ലാ ഫോട്ടോകളും സ്വീകരിക്കില്ല; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    • ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിക്ക് 10 വർഷം തടവും 24 ലക്ഷം പിഴയും
    • മൊറോക്കോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    ഇന്ത്യൻ ഹോക്കി മാന്ത്രികൻ | Story of the Day| Aug:29

    Ayyoob PBy Ayyoob P29/08/2025 Story of the day August History Other Sports Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    1932 ഒളിമ്പിക്സ് ഇന്ത്യ - അമേരിക്ക ഹോക്കി മത്സരം കാർട്ടൂൺ രൂപത്തിൽ - image credits Hockeygods
    Share
    WhatsApp Facebook Twitter Telegram LinkedIn

    1932 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്, ആ​ഗസ്റ്റ് 11ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ​ഗ്രൂപ്പ് റൗണ്ടിലെ അവസാന ഹോക്കി മത്സരം. അന്നത്തെ നിയമമനുസരിച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമാകും വിജയി. ഇന്ത്യൻ ടീമിന് സ്വർണം നേടാൻ ഒരു സമനില തന്നെ ധാരാളം. ഇന്ത്യൻ അറ്റാക്കിങ് താരങ്ങൾ അമേരിക്കൻ ടീമിന്റെ ​ഗോൾ വല നിറക്കുന്നതാണ് അന്ന് ​ഗ്രൗണ്ടിൽ കണ്ടത്.

    ആദ്യ പകുതിയിൽ തന്നെ പത്തിലേറെ ഗോളുകൾക്ക് മുന്നിൽ എത്തി കഴിഞ്ഞിരുന്നു. അതിന് ചുക്കാൻ പിടിക്കാൻ ഒരു അലഹബാദ് സ്വദേശിയായ 27 വയസ്സുകാരൻ. ആദ്യ പകുതി അവസാനിച്ചപ്പോൾ ആ താരത്തിന്റെ സ്റ്റിക്കിൽ എന്തോ മാന്ത്രികത ഉണ്ടെന്നും അത് ഉപയോഗിച്ച് കളിക്കാൻ പാടില്ലെന്നും അമേരിക്കൻ താരങ്ങൾ റഫറിയോട് പരാതി പറയുന്നു. ആശയക്കുഴപ്പത്തിലായ റഫറി താരത്തെ സമീപിക്കുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഉടനെ തന്നെ സ്റ്റിക്ക് എതിരാളികൾക്ക് നൽകി അവരുടെ സ്റ്റിക്ക് തിരികെ എടുക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് അതിനും മാന്ത്രികത പിടിച്ച സ്റ്റിക്കാണ്. വീണ്ടും അമേരിക്കൻ വല നിറഞ്ഞ മത്സരം അവസാനിച്ചത് ഒന്നിനെതിരെ ഇരുപത്തിനാലു ഗോളുകൾക്കാണ്. ആ താരത്തിന്റെ സ്റ്റിക്കിൽ നിന്നും എട്ടു ഗോളുകളാണ് പിറന്നത്. മത്സര ശേഷമാണ് അമേരിക്കൻ താരങ്ങൾക്ക് മനസ്സിലായത് ആ സ്റ്റിക്കിൽ അല്ല മാന്ത്രികത അത് ഉപയോഗിക്കുന്ന താരമാണ് മാന്ത്രികൻ.

    ഇന്ത്യൻ ഹോക്കി ടീമിനെ ലോകത്തിന്റെ നെറുകെയിൽ എത്തിച്ച ധ്യാൻ ചന്ദായിരുന്നു ആ മാന്ത്രികൻ. ലോകത്തിലെ ക്രൂര ഭരണാധികാരി എന്നറിയപ്പെടുന്ന ഹിറ്റ്‌ലറിനെ വരെ സല്യൂട്ട് ചെയ്യാൻ വരെ മടിച്ച അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു 1905 ആഗസ്റ്റ് 29ന്. ഉത്തർപ്രദേശിലെ അലബാദിലായിരുന്നു താരത്തിന്റെ ജനനം.

    തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ ( 1928,1932,1936) ഇന്ത്യൻ ഹോക്കി ടീമിന് സ്വർണം നേടിക്കൊടുത്ത ഇദ്ദേഹത്തിന്റെ പേര് ഒരിക്കലും നമ്മൾ മറക്കാൻ പാടില്ല. 1979 ഡിസംബർ മൂന്നിന് ലോകത്തോട് വിട പറഞ്ഞ ഇദ്ദേഹത്തിന്റെ ജന്മദിനമായ ഈ ദിവസത്തെ നമ്മുടെ രാജ്യം ദേശീയ കായിക ദിനമായും ആചരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    August August 29 indian hockey team Olympics story of the day this day history
    Latest News
    കെസിഎൽ: സിക്സ്ർ മഴ, കൊല്ലത്തിന് മൂന്നു വിക്കറ്റിന്റെ ജയം
    29/08/2025
    അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ 2025; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങുന്നു
    29/08/2025
    ഇനി മുതൽ എല്ലാ ഫോട്ടോകളും സ്വീകരിക്കില്ല; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    29/08/2025
    ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിക്ക് 10 വർഷം തടവും 24 ലക്ഷം പിഴയും
    29/08/2025
    മൊറോക്കോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.