സിനിമകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ,
ലോക സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് എന്നു ചോദിച്ചാൽ പത്തിൽ ഏഴു പേരും പറയുന്ന ഉത്തരം ” The Shawshank Redemption” എന്നാകും
ഐഎംഡിബിയിൽ വർഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്ന The Shawshank Redemption എന്ന ഈ സിനിമ ലോകത്ത് ആദ്യമായി റിലീസ് ചെയ്‍തത് സെപ്റ്റംബർ 23 നായിരുന്നു.
സ്റ്റീഫൻ കിംഗ് എഴുതിയ Rita Hayworth and Shawshank Redemption എന്ന ചെറുകഥയെ ആസ്പദമാക്കി ഫ്രാങ്ക് അർപാഡ് ഡാരാബോണ്ട് സംവിധാനം ചെയ്ത സിനിമയാണ് ഇത്.
ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോയ ഒരാളുടെ കഥ പറയുന്ന ഈ സിനിമ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിച്ചത് 1994 സെപ്റ്റംബർ 23ന്
ഒഹായോയിലെ മാൻസ്‌ഫീൽഡിലെ റിനേസൻസ് തീയേറ്ററിലാണ്.
തീയേറ്ററിൽ വലിയ വിജയം കൈവരിക്കാൻ ആകാതെ പോയ ഈ സിനിമ ഒരു ചെറുപ്പക്കാരന്‍റെ കഥ എന്നതിൽ ഉപരി സുഹൃത്ത് ബന്ധത്തിന്റെയും, അമേരിക്കയിൽ നടക്കുന്ന അഴിമതിയുടെയും എല്ലാം ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തു.
ടിം റോബിൻസ്, മോർഗൻ ഫ്രീമൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമ പിന്നീടാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.