ഇന്ത്യൻ സ്വാതന്ത്ര്യത്തിന് സ്വന്തം ജീവൻ വരെ വില നൽകിയവർ ഏറെ ഉണ്ട്, അവരിൽ ഏറ്റവും പ്രധാനിയാണ് ഭഗത് സിങ് എന്ന ചെറുപ്പകാരൻ. വെറും 23 വയസ്സിൽ രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച അദ്ദേഹത്തെ നമ്മൾ മറക്കാൻ പാടില്ല.
അദ്ദേഹത്തിന്റെ 118 ജന്മവാർഷികമാണ് ഇന്നത്തെ ദിവസമായ സെപ്റ്റംബർ 28.
1907 സെപ്റ്റംബർ 28ന് ഇന്നത്തെ പാകിസ്ഥാനിലെ ഫൈസലബാദ് ജില്ലയിൽ ഒരു സാധാരണ കർഷക കുടുംബത്തിലായിരുന്നു ഭഗത് സിങിന്റെ ജനനം. കുടുംബത്തിൽ അച്ഛൻ അടക്കമുള്ള നിരവധി പേർ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്നു. അതിനാൽ തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഭഗതും ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ സജീവമായിരുന്നു.
1919ൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് എതിരെ ശബ്ദമുയർത്തിയ ഇദ്ദേഹം 1923ൽ ലഹോർ നാഷണൽ കോളജിൽ ചേർന്നു.
തൊട്ടടുത്ത വർഷം അന്ന് സ്വാതന്ത്ര്യ സമരങ്ങളിൽ സജീവമായിരുന്ന ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനിൽ ഭഗത് ചേർന്നു. ഈ പ്രസ്ഥാനം പിന്നീട് സോഷ്യലിസ്റ്റ് ആശയം പിൻപറ്റുന്നവരായി മാറി. ഈ കാലയളവിൽ തന്നെയാണ് ഇദ്ദേഹം സുഭ്ദേവ്, രാജ്‌ഗുരു എന്നിവരെ പരിചയപ്പെടുന്നത്.
ശേഷം 1928ൽ സൈമൺ കമ്മീഷൻ എതിരെ സമാധാനപൂർവമായി സമരം നടത്തിയ ലാലാ ലജ്പത് റായിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന സമരസേനാനികളെ ബ്രിട്ടീഷ് പോലീസ് ആഞ്ഞടിച്ചു. തുടർന്ന് ലജ്പത് റായിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയിലിൽ ക്രൂരമർദ്ദനത്തിന് ഇരയായ ലജ്പത് റായ് 1928 നവംബർ 17ന് കൊല്ലപ്പെട്ടു.
ഇതിൽ മനം നൊന്ത ഭഗതും കൂട്ടരും പോലീസ് ഓഫീസറായ ജോൺ സൗണ്ടേഴ്‌സ്നെ കൊലപ്പെടുത്തി. ശേഷം ഒളിവിൽ പോയ ഭഗത് 1929 ഏപ്രിൽ 8ന് ബട്ടുകേശ്വർ ദത്തിനൊപ്പം സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞതിനെ തുടർന്ന് പിടിയിലായി.
തുടർന്ന് ഭഗത് സിങ്, സുഭ്ദേവ്, രാജ്‌ഗുരു എന്നിവർക്ക് കോടതി തൂക്കുകയർ വിധിച്ചു. ഈ സമയത്ത് തന്നെ തടവുകാർ നേരിടുന്ന ക്രൂര മർദ്ദനങ്ങൾക്കെതിരെയും, അവരുടെ അവകാശങ്ങൾക്ക് വേണ്ടിയും ഏകദേശം 100 ദിവസത്തോളം നിരാഹാരം കിടന്നിരുന്നു.
1931 മാർച്ച് 23ന്
ലാഹോർ സെൻട്രൽ ജയിലിൽ വെച്ചു ഭഗത് സിങ്, രാജ്‌ഗുരു, സുഭ്ദേവ് എന്നിവരെ തൂക്കിലേറ്റുകയും ചെറുപ്പക്കാർക്ക് പ്രചോദനമാകാതിരിക്കാൻ വേണ്ടി മൃതദേഹങ്ങൾ വിട്ടുകൊടുക്കാതെ അവർ തന്നെ സംസ്കരിച്ചു.
പക്ഷെ ഇവരുടെ മരണം ബ്രിട്ടീഷുകാരുടെ ഭരണത്തിനെതിരെ കൂടുതൽ ചെറുപ്പക്കാരും, വിദ്യാർത്ഥികളും സമര രംഗത്തേക്ക് ഇറങ്ങാൻ കാരണമായി. തെരുവുകളിൽ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴങ്ങി കേട്ടു.
അന്ന് രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ഇവർ സമരക്കാർ ഒരു പേരും നൽകി
ശഹീദ്-എ-ആസാം ( മഹത്തായ ശഹീദ്)



