ലോകത്തിലെ ദ്വീപ് രാഷ്ട്രങ്ങളിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് പസഫിക് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന പാപ്പുവ ന്യൂഗിനിയ. ഓഷ്യാനിയ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന നിരവധി കുഞ്ഞു ദ്വീപുകളും ന്യൂഗിനി എന്ന വലിയ ദ്വീപും കൂടിച്ചേർന്നതാണ് പാപ്പുവ ന്യൂഗിനിയ എന്ന ഈ കൊച്ചു രാജ്യം.
ഒരു കോടിയിലധികം ജനങ്ങൾ മാത്രം താമസിക്കുന്ന പാപ്പുവ ന്യൂഗിനിയയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന രാജ്യം. ടോക് പിസിൻ (Tok Pisin),ഹിരി മോട്ടു (Hiri Motu), ഇംഗ്ലീഷ് എന്നി പ്രധാന ഭാഷകൾ അടക്കം 800ലധികം ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്.
മഴക്കാടുകളാലും, പവിഴപുറ്റുകളാലും സമൃദ്ധിയാർന്ന രാജ്യത്ത് എണ്ണൂറിൽ അധികം ഗോത്രവർഗ്ഗങ്ങളും താമസിക്കുന്നുണ്ട്.
1800 കളിൽ സ്വർണം,വെള്ളി പോലെയുള്ള ലോഹങ്ങളുടെ കണ്ടുപിടുത്തത്തിന് പിന്നാലെ ഇവിടങ്ങളിൽ യൂറോപ്യൻ വ്യാപാരികളെ ആകർഷിച്ചു. തുടർന്ന് 1880ൽ ഈ പ്രദേശം രണ്ടായി വിഭജിച്ചു. വടക്കുഭാഗം ജർമനിയുടെ കൈയിലും തെക്കുഭാഗം ബ്രിട്ടനും ഏറ്റെടുത്തു. എന്നാൽ 1900ങ്ങളുടെ തുടക്കത്തിൽ തെക്കുഭാഗം ബ്രിട്ടൻ ഓസ്ട്രേലിയക്ക് കൈമാറി. ഒന്നാം ലോക മഹായുദ്ധത്തിന്റെ പരാജയത്തിനെ തുടർന്ന് ജർമനിയും പിൻവാങ്ങിയപ്പോൾ എല്ലാം പ്രദേശവും ഓസ്ട്രേലിയയുടെ ഭരണത്തിന് കീഴിലായി.
പിന്നീട് 1964ലാണ് രാജ്യത്ത് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത ഹൗസ് ഓഫ് അസംബ്ലി രൂപീകരിച്ചത്. എങ്കിലും ഓസ്ട്രേലിയ തന്നെയായിരുന്നു ഇവരുടെ പ്രധാന അവകാശം. ശേഷം 1949ലെ നിയമപ്രകാരം1971ലാണ് ഔദ്യോഗികമായി പാപ്പുവ ന്യൂഗിനിയ എന്ന പേര് സ്വീകരിച്ചത്.
തൊട്ടടുത്ത വർഷമാണ് തിരഞ്ഞെടുപ്പ് നടക്കുകയും മൈക്കൽ സോമറെയുടെ കീഴിലുള്ള ഭരണത്തിന് തുടക്കമിട്ടത്. ഇതിനെല്ലാം ഓസ്ട്രേലിയ സഹായിച്ചിരുന്നു. തുടർന്ന് 1975 സെപ്റ്റംബർ 16ന് ഓസ്ട്രേലിയ ഇവിടെനിന്ന് പിന്മാറുകയും പാപ്പുവ ന്യൂഗിനിയ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.
ഇനി ഈ ദ്വീപ് സമൂഹത്തിൽനിന്ന് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മറ്റൊരു രാജ്യവും നിലവിൽ വരാൻ സാധ്യത ഏറെയാണ്.
2002 മുതൽ സ്വയ ഭരണ അവകാശമുള്ള ബോഗെയ്ൻവിലാണ് രാജ്യമാവാനുള്ള സാധ്യതകൾ. വെറും 3 ലക്ഷം ജനങ്ങൾ മാത്രം താമസിക്കുന്ന ഇവിടെ 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 97 ശതമാനം ജനങ്ങളും വോട്ട് ചെയ്തത് സ്വതന്ത്ര രാജ്യം വേണമെന്ന ആവശ്യത്തെ മുൻനിർത്തിയായിരുന്നു.