Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    • കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച എട്ടു പേർക്ക് തടവും 2.4 കോടി രൂപ പിഴയും
    • 77-ാമത് എമ്മി അവാർഡ്സ് 2025 പ്രഖ്യാപിച്ചു; അഡോളസെൻസിലൂടെ 15-ാം വയസിൽ ചരിത്ര നേട്ടവുമായി ‘ഓവൻ കൂപ്പർ’
    • ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ-30 ഒക്​ടോബർ 15 മുതൽ
    • ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15

    1935 സെപ്റ്റംബർ 15ന് നടപ്പിലാക്കിയ ഒരു നിയമമാണ് ഈ ജൂത കൂട്ടക്കൊലയിലേക്കെല്ലാം നയിച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2025 Story of the day History September World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കോൺസൺട്രേഷൻ ക്യാമ്പുകളിലെ രംഗം - image credits Britannica
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോക ക്രൂര ഭരണാധികാരി എന്നറിയപ്പെടുന്ന അഡോൾഫ് ഹിറ്റ്ലർ ഇന്നും പല വേദികളിൽ ചർച്ചയാവാറുണ്ട്. 1934 മുതൽ 1945 വരെ ജർമൻ ഭരണാധികാരിയായിരുന്ന ഹിറ്റ്ലറാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള വഴി തുറന്ന വ്യക്തി.

    നാസി ഭരണം ജർമനിയിൽ നടപ്പിലാക്കിയ ഇദ്ദേഹം ജൂത ജനങ്ങളെ വളരെയേറെ വെറുത്തിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ജർമനി തോൽക്കാൻ കാരണം ജൂതന്മാർ ആണെന്നാണ് ഹിറ്റ്ലർ കരുതുന്നത്.  ഹോളോകോസ്റ്റ് പോലെയുള്ള ജൂത കൂട്ടക്കൊലയിലേക്ക് വരെ ഇതു കാരണമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1935 മുതൽ 1945 വരെ പത്തുവർഷക്കാലയളവിൽ ഏകദേശം 60 ലക്ഷം ജൂതന്മാരെയാണ് ഇദ്ദേഹത്തിന്റെ കീഴിലുള്ള നാസി പട്ടാളം കൊന്നൊടുക്കിയത്. ജർമനി, പോളണ്ട്, ഫ്രാൻസ്, നെതർലാൻഡ്‌സ്, ഹംഗറി, ഗ്രീസ് പോലെയുള്ള രാജ്യങ്ങളിലും നാസി പട്ടാളം ഈ അടിച്ചമർത്തൽ നടപ്പാക്കി.

    1935 സെപ്റ്റംബർ 15ന് നടപ്പിലാക്കിയ ഒരു നിയമമാണ് ഈ ജൂത കൂട്ടക്കൊലയിലേക്കെല്ലാം  നയിച്ചത്.

    നൂറംബർഗ് നിയമങ്ങൾ(Nuremberg Laws) എന്നറിയപ്പെടുന്ന ഈ സിസ്റ്റം 1935 സെപ്റ്റംബർ 15ന് ഹിറ്റ്‌ലറും നാസി പാർട്ടിയും കൂടി ചേർന്ന് ജർമൻ പാർലമെന്റിൽ  പാസാക്കി.

    ഈ നിയമം പ്രധാനമായും രണ്ടു നിർദ്ദേശങ്ങളായിരുന്നു മുന്നോട്ട് വെച്ചത്.

    ഒന്നാമത്തെ നിർദ്ദേശം അറിയപ്പെട്ടത് റൈക് പൗരത്വ നിയമം ( Reich Citizenship Law) എന്നാണ്. ഈ നിയമത്തിൽ പറയുന്നത് ജർമൻ രക്തമുള്ളവർക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്നായിരുന്നു. ഇതിലൂടെ ജർമനിയിലേക്ക് കൂടിയേറിയ ജൂത ജനങ്ങളുടെ  അവകാശങ്ങളെല്ലാം  നഷ്ടപ്പെട്ടതോടെയാണ് അവർക്കെതിരെയുള്ള കൂട്ടക്കൊലക്ക് തുടക്കമിട്ടത്.

    ലോ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ജർമൻ ബ്ലഡ്‌ ആൻഡ് ജർമൻ ഹോണർ ( Law for the Protection of German Blood and German Honour) എന്ന പേരുള്ള രണ്ടാമത്തെ നിയമം മുന്നോട്ടുവച്ചത്  ജർമൻ പൗരന്മാർ ഒരിക്കലും ജൂതന്മാരെ വിവാഹം ചെയ്യുകയോ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പാടാനോ പാടില്ല. അത് ഈ നിയമത്തിലൂടെ പൂർണ്ണമായി  നിരോധിച്ചു.

    പിന്നീട് ജൂതസമൂഹത്തെ കൊന്നൊടുക്കുന്നതാണ് ലോകം കണ്ടത്. ജർമനിയിൽ നിന്ന് അഭയം തേടിയ ജൂത സമൂഹത്തെയും തിരഞ്ഞുപിടിച്ച് കോൺസൺട്രേഷൻ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലും പാർപ്പിച്ച് കൊന്നടുക്കുകയും ചെയ്തു.

    ഹിറ്റ്ലറിന്റെ ക്രൂര ഭരണത്തെക്കുറിച്ച് ആൻഫ്രാങ്ക് പോലെയുള്ള പലരുടെയും ഡയറികളും, കുറിപ്പുകളുമെല്ലാം പിന്നീട് വളരെയേറെ പ്രശസ്തിയാർജ്ജിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    'This is vitory of truth'; Vinesh Phogat Germany HISTORY Hitler jewish holocaust Law for the Protection of German Blood and German Honour malayalam Nuremberg Laws malayalam Reich Citizenship Law malayalam september September 15 September History Malayalam story of the day this day history
    Latest News
    ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    15/09/2025
    കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച എട്ടു പേർക്ക് തടവും 2.4 കോടി രൂപ പിഴയും
    15/09/2025
    77-ാമത് എമ്മി അവാർഡ്സ് 2025 പ്രഖ്യാപിച്ചു; അഡോളസെൻസിലൂടെ 15-ാം വയസിൽ ചരിത്ര നേട്ടവുമായി ‘ഓവൻ കൂപ്പർ’
    15/09/2025
    ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ-30 ഒക്​ടോബർ 15 മുതൽ
    15/09/2025
    ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.