സോവിയറ്റ് യൂണിയന്റെ ഏറ്റവും അവസാന നേതാവ് എന്നറിയപ്പെടുന്ന മിഖായിൽ ഗോർബച്ചേവ് ലോകത്തോട് വിട പറഞ്ഞത് മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഇതേ ദിവസമാണ്.
1931 മാർച്ച് രണ്ടിന് ഇന്നത്തെ റഷ്യയിലെസ്റ്റവ്രോപോൾ പ്രദേശത്തെ ഒരു കർഷക കുടുംബത്തിലായിരുന്നു ഗോർബച്ചേവിന്റെ ജനനം. മോസ്കോ സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഗോർബച്ചേവ് കമ്യൂണിസ്റ്റ് പാർട്ടിയിയുടെ യുവജനസംഘടനയായിരുന്ന കൊംസോമോളിൽ (Komsomol) സജീവമായിരുന്നു.
1985 കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ഇദ്ദേഹം സോവിയറ്റ് യൂണിയന്റെ പ്രധാന നേതാവായി. സോവിയറ്റ് യൂണിയനനെ കൂടുതൽ ജനാധിപത്യം ആക്കുക എന്ന ലക്ഷ്യത്തോടെ പെരെസ്ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ജനങ്ങൾക്കും, മാധ്യമങ്ങൾക്കും എല്ലാം കൂടുതൽ അഭിപ്രായം സ്വാതന്ത്ര്യം നൽകിയ ഗ്ലാസ്‌നോസ്റ്റ് പദ്ധതി സർക്കാരിനെതിരെയും വിമർശനങ്ങൾ ഉയർത്താൻ അവകാശങ്ങൾ ഉണ്ടായിരുന്നു. ലെനിന്റെയും സ്റ്റാലിന്റെയും ഭരണകാലത്ത് നടന്ന ക്രൂരതകൾ ഗോർബച്ചേവ് തന്നെ ജനങ്ങളോട് തുറന്നു പറഞ്ഞു. ഇതോടെ ജനങ്ങൾക്കിടയിൽ ജനാധിപത്യം എന്ന ആശയം ഉടലെടുക്കാൻ കാരണമായി. തുടർന്ന് സോവിയറ്റ് അംഗങ്ങളായിരുന്ന പല രാജ്യങ്ങളും പരമാധികാരം ആവശ്യപ്പെട്ടു തുടങ്ങിയത് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ആരംഭം കുറിച്ചു.
സോവിയറ്റ് യൂണിയനെ സാമ്പത്തികമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പെരെസ്ട്രോയിക്ക പദ്ധതി കമ്പോളത്തിൽ സർക്കാറിന്റെ നിയന്ത്രണം കുറച്ചു. തുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി, വിപണി സ്വാതന്ത്ര്യം എന്നിവയെല്ലാം ഉറപ്പാക്കിയ ഈ പദ്ധതി ആദ്യകാലങ്ങളിൽ വിജയിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ വിലക്കയറ്റം, ക്ഷാമം, എന്നിവക്കെല്ലാം കാരണമായി. പിന്നാലെ ഇത് സോവിയറ്റ് യൂണിയന്റെ തകർച്ചക്കും കാരണമായി. ബെർലിൻ മതിലിന്റെ തകർച്ചക്കും, ശേഷം രണ്ടു ജർമ്മനികൾ ഒരുമിക്കാനും ഈ പദ്ധതികൾ കാരണമായി .
തുടർന്ന് 1991 ഡിസംബർ 26ന് സോവിയറ്റ് യൂണിയൻ ഔദ്യോഗികമായി പിരിഞ്ഞ് 15 രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. റഷ്യ, ഉക്രെയിൻ, ബെലാറസ്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, മോൾഡോവ, ജോർജിയ, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവയായിരുന്നു ആ രാജ്യങ്ങൾ.
ലോകത്തിന്റെ പല ഭാഗത്തുനിന്നും ഗോർബച്ചേവ് സോവിയറ്റ് യൂണിയനിൽ സമാധാനം കൊണ്ടുവന്ന എന്ന പ്രശംസ ലഭിച്ച എങ്കിലും മറ്റു ചിലർ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണക്കാരനായി ഇദ്ദേഹത്തെ കുറ്റപ്പെടുത്തി. 1990ലെ സമാധാനത്തിന്റെ നോബലും ഇദ്ദേഹത്തിന് നൽകി ലോകം അംഗീകരിച്ചിരുന്നു. തകർച്ചക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തിൽ തുടരാൻ താൽപര്യം കാണിച്ചില്ലെങ്കിലും വേണ്ടത്ര പ്രശസ്തിയാർജിച്ചില്ല.
2022 ആഗസ്റ്റ് 30ന് ലോകത്തോട് വിട പറയുകയും ചെയ്തു.