ഇന്ത്യയുടെ പരീക്ഷണമായ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചത് 2023 ആഗസ്റ്റ് 23ന്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം പരീക്ഷണം വിജയകരമായി പൂർത്തീകരിക്കുന്ന നാലാമത്തെ രാജ്യമായി നമ്മുടെ ഇന്ത്യ മാറി. എന്നാൽ ഇതിനു മുമ്പ് ഇന്ത്യയുടെ ഈ പദ്ധതി പരാജയപ്പെട്ടത് വെറും 2.1 കിലോമീറ്റർ വ്യത്യാസത്തിൽ ആയിരുന്നു .
ചന്ദ്രയാൻ ഒന്നിന്റെ പരാജയത്തിന് മുമ്പ് തന്നെ 2007ൽ ഐഎസ്ആർഒ (ISRO) റഷ്യൻ സ്പെയ്സ് ഏജൻസിയുമായി ചന്ദ്രയാൻ 2 ന്റെ പദ്ധതികൾ ആരംഭിച്ചിരുന്നു. ഈ കരാർ പ്രകാരം ലാൻഡിങ്ങിന് ആവശ്യമായ ഉപകരണം റഷ്യയായിരുന്നു നൽകേണ്ടിയിരുന്നത്.
എന്നാൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി 2011ൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ ആ വർഷം വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്ന ചന്ദ്രയാൻ 2ന്റെ സമയം നീണ്ടുപോയി. തുടർന്ന് 2013ൽ ഐഎസ്ആർഒ റഷ്യയുമായി കരാർ റദ്ദാക്കി പദ്ധതിയുടെ പ്രധാന ഉപകരണങ്ങളായ Orbiter ,Lander (Vikram) Rover (Pragyan) എന്നിവയെല്ലാം ഇന്ത്യ സ്വന്തം തന്നെ നിർമ്മിക്കാൻ പദ്ധതിട്ടു.
പദ്ധതിയുടെ പ്രധാന ലക്ഷ്യം ചന്ദ്രയാൻ ഒന്നിൽ കണ്ടെത്തിയ ചന്ദ്രനിലെ വെള്ളത്തിന്റെ അംശത്തെക്കുറിച്ച് കൂടുതൽ പഠിക്കാനായിരുന്നു. 1960കളിൽ അപ്പോളോ മിഷൻ ചന്ദ്രനിൽ വെള്ളമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും തെളിവിന്റെ അഭാവം കാരണം ശാസ്ത്രീയമായി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ചന്ദ്രനിൽ വെള്ളമുണ്ടെന്നു ശാസ്ത്രീയമായി തെളിയിച്ച ലോകത്തെ ആദ്യത്തെ പദ്ധതി ചന്ദ്രയാൻ ഒന്നായിരുന്നു.
തുടർന്ന് 2019 ജൂലൈ 22-ന് ചന്ദ്രയാൻ 2 ഇന്ത്യ വിക്ഷേപിച്ചു. വിക്ഷേപണത്തിനായി GSLV Mk-III M1 (ഇപ്പോൾ LVM3) റോക്കറ്റ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. തുടർന്ന് സെപ്റ്റംബർ രണ്ടിന് ലാൻഡിങ് ചെയ്യാനുള്ള വിക്രം ഓർബിറ്ററിൽ നിന്ന് വേർപെടുന്നു. എല്ലാം ഇന്ത്യക്ക് അനുകൂലമായത് ഏറെ അഭിമാനകരമായ നേട്ടമായി എല്ലാവരും കരുതി.
അഞ്ചു ദിവസങ്ങൾക്ക് ശേഷം അഥവാ സെപ്റ്റംബർ ഏഴ് അർധരാത്രി ഏകദേശം 1:38ന് ചന്ദ്രനിലേക്ക് ലാൻഡ് ചെയ്യാൻ വെറും 2.1 കിലോമീറ്റർ വേണമെന്നിരിക്കെ സിഗ്നൽ നഷ്ടപ്പെടുന്നു. അതുവരെ വളരെ നല്ല രീതിയിൽ പോയിരുന്ന വിക്രത്തിന്റെ സിഗ്നൽ നഷ്ടപ്പെട്ടതിൽ ആശയക്കുഴപ്പത്തിലായ ഐഎസ്ആർഒ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ കാര്യങ്ങൾ മനസ്സിലാകുന്നു.
രാവിലെ ഇന്ത്യയിലെ ജനങ്ങൾ കാത്തിരുന്നത് രാജ്യം ആ ചരിത്ര നേട്ടം കരസ്ഥമാക്കി എന്ന വാർത്ത കേൾക്കാനായിരുന്നു, എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തി ഉദ്യോഗസ്ഥർ ആ വിവരം പുറത്തുവിടുന്നു. വേഗത നിയന്ത്രിക്കാനാവാതെ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിന് കുറച്ചു സമയങ്ങൾ മാത്രം ബാക്കി വിക്രം ലാൻഡർ തകർന്നു.
എന്നാൽ അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ ഇന്ത്യ നാലു വർഷങ്ങൾക്കുശേഷം ചന്ദ്രയാൻ 3 വിജയകരമായി ലാൻഡിങ് പൂർത്തിയാക്കി. ലാൻഡിങ് പൂർത്തിയാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി നമ്മുടെയെല്ലാം ഇന്ത്യ മാറി.
എന്നാൽ ചന്ദ്രയാൻ 2ന്റെ ഓർബിറ്റർ ഇന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രമല്ല പല നേട്ടങ്ങൾക്കും വഴിവെച്ചു.