വിമാന അപകടം എന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ എല്ലാം ഒരു നീറ്റലാണ്, പലരുടെയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ആ ഒരൊറ്റ യാത്രയിൽ അവസാനിക്കും. കരിപ്പൂർ വിമാനപകടം, അഹമ്മദാബാദ് വിമാനപകടം കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ ഇന്ത്യയിൽ നടന്ന പ്രധാന വിമാന അപകടങ്ങളാണ്
എന്നാൽ ചരിത്രത്തിലെ ആദ്യത്തെ വിമാന അപകടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ.
അമേരിക്കയിലെ വെർജീനിയയിലെ സൈനിക ക്യാമ്പായ ഫോർട്ട് മയർ.
1908 സെപ്റ്റംബർ 17,
വിമാനം ലോകത്തിന് സമ്മാനിച്ച റൈറ്റ് സഹോദരന്മാരിൽ ഒരാളായ ഓർവിൽ റൈറ്റിന്റെ നിയന്ത്രണത്തിൽ പറക്കുന്ന റൈറ്റ് ഫ്ലയർ മോഡൽ എ ( Wright Flyer Model A) എന്ന വിമാനം. അന്ന് അമേരിക്കൻ സൈനികരുമായുള്ള ഒരു വിമാന കരാറിന് ശ്രമിക്കുകയായിരുന്നു റൈറ്റ് സഹോദരന്മാർ. അതിന്റെ ഭാഗമായി നടത്തുന്ന ഒരു ടെസ്റ്റ് യാത്രയായിരുന്നു അന്നു നടന്നത്. യാത്രക്കാരനായി ഒരു സൈനിക ഓഫീസർ ഉണ്ടായിക്കണമെന്നതും നിർബന്ധമായിരുന്നു.
ലെഫ്റ്റനന്റ് തോമസ് ഇ. സെൽഫ്രിഡ്ജായായിരുന്നു അന്നത്തെ യാത്രക്കാരൻ. 26 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹം അമേരിക്കൻ സൈന്യത്തിലെ സിംഗിൾ ക്രോപ്സ് ഉദ്യോഗസ്ഥനായിരുന്നു (കമ്മ്യൂണിക്കേഷൻ ഓഫീസർ ).
അങ്ങനെ നിമിഷങ്ങൾക്കുള്ളിൽ വിമാനം പറന്നുയർന്നു. ഏകദേശം ഒരു മണിക്കൂറാണ് വിമാനം പറത്തേണ്ടിയിരുന്നത്. ആദ്യ അഞ്ചു മിനുറ്റുകളിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ പറന്നുയർന്ന Wright Flyer Model A ഏകദേശം 100 – 150 അടി ഉയരത്തിൽ നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ വിമാനത്തിന്റെ ഒരു ചിറക് ഒടിയുന്നത്.
ഉടനെ നിയന്ത്രണം നഷ്ടപ്പെട്ട ആ വിമാനം താഴേക്ക് പതിച്ചു. പൈലറ്റായ ഓർവിൽ റൈറ്റിന്റെ കാലുകൾക്കും നട്ടെല്ലിനും പരിക്കേറ്റപ്പോൾ സൈനിക ഉദ്യോഗസ്ഥനായ തോമസ് ഇ. സെൽഫ്രിഡ്ജിന് തലക്ക് ഗുരുതര പരിക്കേൽക്കുന്നു. വളരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം മൂന്നു മണിക്കൂറിന് ശേഷമാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.
വിമാനം അപകടത്തിൽ കൊല്ലപ്പെട്ട ലോകത്തിലെ ആദ്യത്തെ വ്യക്തിയും ഇദ്ദേഹമായിരുന്നു.
ഇതിനെ തുടർന്ന് ഇത്തരം വിമാനം പറത്തൽ സന്ദർഭങ്ങളിൽ
സൈനികർക്ക് ഹെൽമറ്റ് നിർബന്ധമാക്കി.