ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണല്ലോ യുഎസ്എ എന്നറിയപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചത്, അമേരിക്കൻ വിപ്ലവം, അടിമത്ത നിരോധനം പോലെയുള്ള അമേരിക്കൻ ചരിത്ര വികാസങ്ങൾ പ്രസിദ്ധമാണ്.
എന്നാൽ അമേരിക്ക എന്ന പേര് എങ്ങനെയാണ് വന്നത്?
1492ൽ കടൽ മാർഗം ഇന്ത്യയിലേക്ക് എത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ
കൊളംബസ് എത്തിച്ചേരുന്നത് ഒരു പുതിയ ഭൂഖണ്ഡത്തിലേക്കാണ്. തുടർന്ന് ഇന്ത്യയാണെന്ന് കരുതി അവിടെയുള്ള ജനങ്ങളെ ” റെഡ് ഇന്ത്യൻസ്” എന്ന് വിളിച്ചു.
എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം അഥവാ 1497ൽ ഇറ്റാലിയൻ സാഹസികനും വ്യാപാരിയുമായ അമെരിഗോ വെസ്പൂച്ചി ഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗങ്ങൾ സന്ദർശിക്കുകയും അത് കൊളംബസ് കരുതിയത് പോലെ ഇന്ത്യ ഉൾപ്പെട്ട ഏഷ്യൻ വൻകര അല്ലെന്ന് മനസ്സിലാക്കുന്നു. തുടർന്ന് അദ്ദേഹം ഒരു യാത്രാനുഭവം പ്രസിദ്ധീകരിച്ചു. അത് യൂറോപ്പിൽ വലിയ ജനപ്രീതി നേടി.
1507-ൽ മാർട്ടിൻ വാൾഡ്‌സീമ്യൂല്ലർ എന്ന ജർമൻ ഭൂപട ചിത്രകാരൻ വേൾഡ് മാപ്പ് വരക്കുകയും ആ ഭൂഖണ്ഡത്തിന് അമെരിഗോ എന്ന പേരിന് സാമ്യമുള്ള അമേരിക്ക എന്നും നൽകുന്നു.
ആദ്യകാലത്ത് സൗത്ത് അമേരിക്കൻ രാജ്യങ്ങളെ മാത്രമാണ് അമേരിക്ക എന്ന് വിളിച്ചിരുന്നത്, കുറച്ചുകാലങ്ങൾക്ക് ശേഷമാണ് നോർത്ത് അമേരിക്കയയെയും ഉൾപ്പെടുത്തി അമേരിക്കൻ ഉപഭൂഖണ്ഡം എന്നാ പേര് വിളിക്കാനാരംഭിച്ചു.
പിന്നീട് വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന ന്യൂയോർക്ക്, വീർജിന പോലെയുള്ള 13 ഐക്യനാടുകളിൽ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും തുടർന്ന് 1776 ജൂലൈ നാലിന് തോമസ് ജഫേഴ്സൺ എഴുതിയ ഡിക്കളറേഷൻ ഓഫ് ഇൻഡിപെൻഡൻസ് (Declaration of Independence)) അംഗീകരിച്ചതോടെ ഇവർക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.
അന്ന് ബ്രിട്ടീഷ് കോളനികൾ ആയതുകൊണ്ട് ഇവരെ വിളിച്ചിരുന്നത് യുണൈറ്റഡ് കോളനീസ് എന്നായിരുന്നു. എന്നാൽ സ്വാതന്ത്രം ലഭിച്ച പേരുമാറ്റി 13 ഐക്യനാടുകൾ ( സംസ്ഥാനങ്ങൾ) കൂടിച്ചേർന്നതിനാൽ റിച്ചാർഡ് ഹെൻറി ലീ എന്നാ വ്യക്തി കോളനീസ് എന്നതിന് പകരം സ്റ്റേറ്റ്സ് എന്നും കൂടെ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉൾപ്പെട്ടതിനാൽ അതും കൂടി ചേർത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ( യുഎസ്എ) എന്ന പേര് നിർദ്ദേശിക്കുന്നു.
തുടർന്ന് 1776 സെപ്റ്റംബർ ഒമ്പതിന് ഫിലാഡൽഫിയയിൽ വച്ച് നടന്ന കോൺഡിനെന്റൽ കോൺഗ്രസിൽ ഈ പേര് അംഗീകരിച്ചതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നായി മാറി. പിന്നീട് പല കാലങ്ങളിൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച 37 ഐക്യ നാടുകൾ കൂടി ചേർന്നതോടെ ഇന്ന് കാണുന്ന 50 സ്റ്റേറ്റസുകൾ കൂടി ചേർന്ന യുഎസ്എയായി മാറി.
പക്ഷേ അമേരിക്ക ഉപ ഭൂഖണ്ഡത്തിൽ ആദ്യമായി എത്തിയ ക്രിസ്റ്റിഫർ കൊളംബസിനേയും ഇവർ മറന്നില്ല. 1800കളിൽ സ്പാനിഷ് ഭരണത്തിന്റെ കീഴിലായിരുന്ന കൊളംബിയ, വെനിസ്വേല, ഇക്വഡോർ, പനാമ എന്നിവരെല്ലാം ചേർന്ന് 1819-ൽ സ്പാനിഷുകാരെ തോൽപ്പിച്ച ആ വലിയ റിപ്പബ്ലിക്കിന് ദക്ഷിണ അമേരിക്കയിലെ ഏറ്റവും പ്രശസ്ത സ്വതന്ത്ര സമര സേനായിരുന്ന സിമോൺ ബൊലിവാർ കൊളംബസിനോടുള്ള ആദരസൂചകമായി ഗ്രാൻ കൊളംബിയ (Gran Colombia) എന്ന ഫെഡറേഷന് രൂപം നൽകുന്നു. എന്നാൽ ഇതിനുമുമ്പും പല സ്വാതന്ത്ര്യസേനാനികളും കൊളംബിയ എന്ന പേര് വിളിച്ചിരുന്നു.
കൊളംബിയ, വെനിസ്വേല, ഇക്വഡോർ, പനാമ എന്നിവരുടെ അടങ്ങുന്ന ആ ഫെഡറേഷൻ 1831ൽ വിഭജിച്ചതോടെ കൊളംബിയ ആ പേരിൽ തന്നെ തുടരാൻ തീരുമാനിച്ചു.
സൗത്ത് അമേരിക്കയിലെ മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്രസമരത്തിലും സിമോൺ ബൊലിവാർ നിർണായക പങ്കു വഹിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പേരിന്റെ ആദരസൂചകമായി ആ രാജ്യത്തിന് ബൊളീവിയ എന്നാ പേര് നൽകുന്നു.