ഇന്ന് ആഗസ്റ്റ് 22. നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മഹാത്മാ ഗാന്ധിക്കും ഈ ദിവസത്തിനും വലിയൊരു ബന്ധമുണ്ട്.
ജീവിതത്തിന്റെ ഒരു ഭാഗം ദക്ഷിണാഫ്രിക്കയിൽ കഴിയുന്ന ഇന്ത്യകാർക്കും വേണ്ടിയും ഗാന്ധി പോരാടിയിട്ടുണ്ടല്ലോ
. ഈ പോരാട്ടത്തിന്റെ ഭാഗമായി അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച സംഘടനയായിരുന്നു നേറ്റാൽ ഇന്ത്യൻ കോൺഗ്രസ് (NIC).
1894 മെയ് 22ന് ഗാന്ധിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എൻ ഐ സി ഔദ്യോഗികമായി സ്ഥാപിതമായത് 1894 ലെ ഈ ദിവസത്തിൽ ആയിരുന്നു . അബ്ദുള്ള ഹാജി ആദം ജാവേരി ആദ്യ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടപ്പോൾ ഗാന്ധി സംഘടനയുടെ ഓണററി സെക്രട്ടറിയായിട്ടാണ് ചുമതലയേറ്റത്.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാർ നേരിടുന്ന വിവേചനങ്ങൾക്കെതിരെ പോരാടിയ ഇവർ ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയ വർണ്ണ വിവേചനങ്ങൾക്കെതിരെയും ശബ്ദം ഉയർത്തിയിരുന്നു.