Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    • വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    • ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    • ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    • കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History

    ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8

    നഷ്ടമായത് നൂറു കണക്കിന് ജനങ്ങളുടെ ജീവനാണ്. ഈ ദിവസത്തെ അവർ ഒരു പേരും വിളിക്കുന്നു ബ്ലാക്ക് ഫ്രൈഡേ.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/09/2025 History Middle East September Story of the day World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനിൽ മുഹമ്മദ്‌ റീസാക്ക് എതിരെ നടന്ന പ്രക്ഷോഭം - image credits left voice
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോകത്തിന്റെ പലയിടത്തും ഗവൺമെന്റിനെതിരെ ജനങ്ങൾ പ്രക്ഷോഭങ്ങൾ നടത്താറുണ്ട്. ചില പ്രക്ഷോഭങ്ങൾക്കെതിരെ ഗവൺമെന്റ് തിരിച്ചടിക്കാറുമുണ്ട്. എന്നാൽ  ഇറാനിലെ ഒരു പ്രക്ഷോഭത്തിന് നേരെ ഗവൺമെന്റ് തിരിച്ചടിച്ചപ്പോൾ നഷ്ടമായത് നൂറു കണക്കിന് ജനങ്ങളുടെ  ജീവനാണ്. ഈ ദിവസത്തെ അവർ ഒരു പേരും വിളിക്കുന്നു ബ്ലാക്ക് ഫ്രൈഡേ.

    1941, രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനും,  സോവിയറ്റ് യൂണിയണും ഇറാനിൽ അതിക്രമിച്ച കയറി അന്നത്തെ ഇറാനിലെ രാജാവായിരുന്ന ( ഷാ പേരിൽ അറിപ്പെടുന്നു )
    റീസ ഷാ പഹ്ലവിയെ ജർമൻ ബന്ധം ഉണ്ടെന്നു ആരോപിച്ചു പുറത്താക്കുന്നു. തുടർന്ന് മകനായ മുഹമ്മദ് റീസാ പഹ്ലവി അധികാരമേറ്റു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അന്ന് ഇറാനിൽ രാജാവിനേക്കാളും അധികാരം പ്രധാനമന്ത്രിക്കായിരുന്നു.
    1951ൽ മൊഹമ്മദ് മൊസാദെഗ് ഇറാനിലെ എണ്ണ വ്യവസായം ദേശീയവത്കരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. ഇറാനിലെ ജനങ്ങൾ ഈ തീരുമാനം ഏറ്റെടുത്തെങ്കിലും അമേരിക്ക, ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങൾ മൊസാദെഗിന് എതിരെ തിരിഞ്ഞു.

    തുടർന്ന് അമേരിക്കയും ബ്രിട്ടനും ഒരുമിച്ച് ചേർന്ന് പുറത്താക്കാൻ പദ്ധതിയിട്ടു. രാജാവായ മുഹമ്മദ് റീസായുടെ സഹായത്തോടെയാണ് അമേരിക്കയും ബ്രിട്ടനും പദ്ധതി പൂർത്തീകരിച്ചത്. അതിനാൽ തന്നെ അധികാരം മുഹമ്മദ് റീസാക്ക് ലഭിക്കുന്നു. തുടർന്ന് ഷാ ( രാജാവ്) അമേരിക്കന്റെയും ബ്രിട്ടന്റെയും
    സഹായത്തോടെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തിയതോടെ അദ്ദേഹത്തിന് പൂർണ്ണ അധികാരം ലഭിക്കുന്നു.

    തുടർന്ന് അമേരിക്കയുടെ സഹായത്തോടെ രാജ്യത്തെ പല നിയമങ്ങളും ഷാ നടപ്പിലാക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു  1963 ലെ വൈറ്റ് റവല്യൂഷൻ.

    ഈ നിയമപ്രകാരം സ്ത്രീകൾക്ക് വോട്ടവകാശം, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, തൊഴിലാളി അവകാശങ്ങൾ, സമ്പന്നരായ ഭൂവുയുടമകളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് സാധാരണക്കാരായ ജനങ്ങൾക്ക് നൽകുക.

    പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ഈ നിയമങ്ങളെല്ലാം നല്ലതാണെങ്കിലും ഇറാനിലെ ജനങ്ങൾ ചില നിയമങ്ങൾ മതവിശ്വാസത്തെ ഹനിക്കുന്നു എന്ന പേരിൽ മുഹമ്മദ് റീസാക്ക് എതിരെ തിരിയുന്നു. മാത്രമല്ല നിയമങ്ങളെല്ലാം തുടക്കത്തിൽ ഗുണം ചെയ്തെങ്കിലും തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ വർധിച്ചു. പ്രക്ഷോഭങ്ങൾക്കെതിരെ അടിച്ചമർത്തൽ ശക്തമാക്കുകയും ചെയ്തു.

    തുടർന്ന് 1978 സെപ്റ്റംബർ എട്ടിന് ആയിരക്കണക്കിന് ജനങ്ങൾ ഷായുടെ ഭരണത്തിനും അടിച്ചമർത്തലിനും എതിരെ സമാധാനപരമായ സമരം നടത്തുന്നു. എന്നാൽ സൈന്യം ഇവർക്ക് നേരെ വെടിയുതിർത്തു.

    ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെടുന്നു. ഔദ്യോഗികമായ കണക്ക് നൂറിനും മുകളിൽ ആണെങ്കിലും 500 നു മുകളിൽ ഉണ്ടെന്നും പറയപ്പെടുന്നു.

    ഈ ആക്രമണത്തോടെ പിന്തുണച്ചിരുന്ന ജനങ്ങൾ അടക്കം മുഹമ്മദ് റീസാക്ക് എതിരെ തിരിയുന്നു. തൊഴിലാളികളും വിദ്യാർത്ഥികളുമെല്ലാം ഭരണത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നു.

    തുടർന്നു 1979 ജനുവരിയിൽ  ഷാ അമേരിക്കയിലേക്ക് കൂടിയേറുന്നു. ശേഷം ജന പിന്തുണയോടെ  ആയത്തുല്ല ഖൊമേനി അധികാരത്തിൽ കയറി ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന് രൂപം നൽകി.

    എന്നാൽ സ്ത്രീകളുടെ വോട്ടവകാശം പോലെയുള്ള നിയമങ്ങൾ എടുത്തു കളയാതെ ഖൊമേനി നിലനിർത്തുകയും ചെയ്തു. ഇന്ന് ഉയർന്ന സ്ഥാനങ്ങളിൽ  പുരുഷന്മാർ ആണെങ്കിലും സ്ത്രീകൾക്കും ചെറിയ രീതിയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    black friday iran black friday iran malayalam black friday malayalam HISTORY Mohammad Reza Shah Pahlavi september september 8 September History Malayalam story of the day this day history
    Latest News
    യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    08/09/2025
    വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    08/09/2025
    ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    08/09/2025
    ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    08/09/2025
    കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version