ലോക ശക്തികളായ അമേരിക്കയെ ഞെട്ടിച്ച ദുരന്തമായിരുന്നു 9/11 എന്ന പേരിൽ അറിയപ്പെടുന്ന 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണം.
2001 സെപ്റ്റംബർ 11ന് ഭീകരവാദികൾ അമേരിക്കയിലെ നാലു യാത്രാ വിമാനങ്ങൾ റാഞ്ചുന്നു. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി ലോകം കാണുന്ന രണ്ടു കെട്ടിടങ്ങൾ ഈ ആക്രമണത്തിലൂടെ ഇവർ തകർത്തത്.
ആദ്യത്തെ രണ്ടു വിമാനങ്ങൾ ( American Airlines Flight 11 – United Airlines Flight 175) ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റുകയും തുടർന്ന് നിമിഷങ്ങൾക്കകം കെട്ടിടം നിലപരിശമായി.
മൂന്നാമത്തെ വിമാനം (American Airlines Flight 77) വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കിയപ്പോൾ നാലാമത്തെ അവസാനത്തെയും വിമാനം (United Airlines Flight 93) യാത്രക്കാരുടെ പ്രതിരോധം കാരണം
പെൻസിൽവാനിയയിലെ ഒരു തുറസ്സായ സ്ഥലത്ത് തകർന്നു വീണു. ഇത് വൈറ്റ് ഹൗസ് ലക്ഷ്യം വെച്ചതാണെന്ന് പറയപ്പെടുന്നു.
ആക്രമണത്തിൽ നാലു വിമാനങ്ങളിലെയും യാത്രക്കാരും, ജീവനക്കാരും, തീവ്രവാദികളും, ഭീകരരുമടക്കം 284 പേരുടെയും, ആദ്യത്തെ രണ്ടു വിമാനം ഇടിച്ചിറക്കിയ വേൾഡ് ട്രേഡ് സെന്ററിലെ 2600ൽ അധിക പേരുടെയും,
പെന്റഗൺ കെട്ടിടത്തിലെ 125 പേരുടെയുമടക്കം 3000ത്തിലധികം ജീവനുകളാണ് ഈ ഭീകരാക്രമണം കവർന്നെടുത്തത്. ആറായിരത്തിലധികം പേർക്കാണ് ഈ ആക്രമണത്തിൽ പരിക്ക് പറ്റിയത്.
ഈ ആക്രമണത്തെ ലോകം വിളിക്കുന്നത് 9/11 എന്നാണ് ( അമേരിക്കയിൽ ആദ്യം മാസം എഴുതിയതിനുശേഷം ആണ് തീയതി എഴുതുക, അതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത് )
പിന്നീട് ഈ ആക്രമണത്തിന് പിന്നിൽ അൽ-ഖ്വായ്ദയും ഒസാമ ബിൻ ലാദനും ആണെന്ന് തെളിഞ്ഞ അമേരിക്ക ഇവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനെ ഭീകരവിരുദ്ധ യുദ്ധം (War on Terror) എന്നറിയപ്പെടുന്നു. അമേരിക്കയുടെ ഇസ്ലാമിക രാജ്യങ്ങൾക്കെതിരെയുള്ള നയങ്ങൾക്കെതിരെയാണ് ഈ ആക്രമണമെന്ന് ഇവര്‍ അവകാശപ്പെട്ടു.
തുടർന്ന് അഫ്ഗാനിസ്ഥാൻ ഭരണത്തിലിരുന്ന താലിബാൻ ഒസാമ ബിൻ ലാദനെയും അൽ-ഖ്വായ്ദയെയും സംരക്ഷിച്ചതിനെതിരെ അവർക്കെതിരെ തിരിഞ്ഞു. ഇത് അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അവസാനിക്കാൻ ഇടയായി. 2011 മെയ് രണ്ടിന് ഒസാമ ബിൻ ലാദനെ അമേരിക്ക കൊല്ലുകയും ചെയ്തു.
തുടർന്ന് ഏകദേശം 10 വർഷത്തോളം അഫ്ഗാനിസ്ഥാനിൽ ആധിപത്യം ഉറപ്പിച്ച അമേരിക്കൻ സൈന്യം 2021ൽ പിന്മാറി. തുടർന്ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ കയറി.
ആക്രമണത്തിന് തീവ്രവാദികൾ സെപ്റ്റംബർ 11 തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ടെന്നാണ് അധിക അമേരിക്കൻ ജനങ്ങളും വിശ്വസിക്കുന്നത്. അമേരിക്കയിൽ എന്തെങ്കിലും അപകടം പറ്റിയാൽ ഉടൻ 911 വിളിച്ചാൽ ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം തുടങ്ങും. അതിനാൽ തന്നെ ആ നമ്പറുമായി സാമ്യം തോന്നുന്ന സെപ്റ്റംബർ 11നെ ( 9-1-1) തീവ്രവാദികൾ തിരഞ്ഞെടുക്കുകയായിരുന്നു, എന്നാണ് ഇവർ പറയുന്നത്. ഈ ആക്രമണം അമേരിക്കൻ ജനത ഒരിക്കലും മറക്കാൻ പാടില്ല എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നവെന്ന് ഇവർ പറയുന്നു.