ഗള്‍ഫില്‍ ജീവിക്കുന്ന മലയാളികളുടെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ കേരളീയർക്കിടയിലും കണ്ടുവരാറുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളീയരെ പിന്തുടരുന്ന രോഗങ്ങളെല്ലാം ജീവിത ശൈലി രോഗങ്ങളാണ്. പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ പിന്തുടരുന്ന ആഹാരരീതി ഒറ്റ നോട്ടത്തില്‍ കുഴപ്പമില്ല എന്ന് തോന്നിയാലും ഭാവിയില്‍ ഉയര്‍ന്ന കൊളസ്‌ട്രോളും, പ്രമേഹവുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഈയിടെയായി യുവാക്കളിലും മധ്യ വയസ്‌കരിലും പെട്ടെന്നുള്ള മരണങ്ങള്‍ കൂടി വരുന്നുണ്ട്. ഭക്ഷണ രീതിയിലെ ചിട്ടയും ജീവിതത്തില്‍ മാറ്റി നിര്‍ത്തേണ്ട ദുശീലങ്ങളെ കുറിച്ചും കൃത്യമായ ബോധമുണ്ടായാല്‍ മാത്രമേ ജീവിത ശൈലി രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ.
ഓരോ വര്‍ഷം കഴിയുന്തോറും വസ്ത്രങ്ങളുടെയും സാങ്കേതിക വിദ്യയുടെയും ട്രെന്‍ഡ് മാറുന്നതു പോലെ ഭക്ഷണ രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തില്‍ ജൈവ പോഷകങ്ങളുടെ അഭാവവും പച്ചക്കറികളിലെ രാസ പദാര്‍ത്ഥങ്ങളും കാരണം ഇവയുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോശം ചെയ്യാനാണ് സാധ്യത. പണ്ടൊക്കെ നാട്ടിന്‍പുറങ്ങളില്‍ പോലും കണ്ടു വന്നിരുന്ന ഇലക്കറികളും കിഴങ്ങ് വര്‍ഗങ്ങളും തീന്‍മേശയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ കേരളീയര്‍ കൊളസ്‌ട്രോള്‍, പ്രമേഹ രോഗികളാവാന്‍ തുടങ്ങി. കപ്പ, പയര്‍ വിഭവങ്ങള്‍, കടല തുടങ്ങിയവ ഉപയോഗിക്കുന്നത് കൊളസ്‌ട്രോളിനെ കുറക്കുന്ന അമിനോ ആസിഡുകള്‍ ശരീരത്തിലെത്താന്‍ സഹായിക്കുന്ന വസ്തുക്കളാണ്. ദിവസവും 8-10 മണിക്കൂര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് കടല്‍ മീന്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുന്ന ഒമേഗ 3 ഫാറ്റി ശരീരത്തിലെത്താന്‍ സഹായിക്കും.
ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന ഭക്ഷണ രീതിയായ കുബ്ബൂസ്, പൊറോട്ട, ബീഫ്, മധുരം കൂടുതലായി അടങ്ങിയ പായസം പോലുള്ള വിഭവങ്ങള്‍ എന്നിവ സ്ഥിരമായി കഴിക്കുന്നത് പ്രമേഹ രോഗിയാക്കാന്‍ സാധ്യതയുണ്ട്. എണ്ണയില്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍, ചോറ്, പായസങ്ങൾ എന്നിവ മാറ്റിനിര്‍ത്തി ചപ്പാത്തി അല്ലെങ്കില്‍ ബ്രൗണ്‍ റൈസ് തിരഞ്ഞെടുക്കുന്നത് ശരീരത്തില്‍ എത്തുന്ന കൊളസ്‌ട്രോള്‍, പഞ്ചസാര എന്നിവ കുറക്കും. പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് വര്‍ധിപ്പിക്കുക, ചായക്ക് പകരം ഹെര്‍ബല്‍ ചായക്ക് മുന്‍ഗണന നല്‍കുക എന്നിങ്ങനെയുള്ള ചെറിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണ ശീലം നമ്മള്‍ തിരഞ്ഞെടുക്കുകയാണ്.
ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ കുറച്ച് പ്രവാസികള്‍ക്കിടയിലെങ്കിലും പ്രചാരണത്തിലുള്ള ഭക്ഷണ രീതിയാണ് 16;8 (ഇന്റര്‍മിറ്റഡ് ഫാസ്റ്റിംഗ്) അതവാ ഇടവേളകള്‍ക്കിടയിലെ ഉപവാസം. 16 മണിക്കൂര്‍ ഉപവാസവും 8 മണിക്കൂര്‍ ഭക്ഷണം എന്നതാണ് രീതി. ഇതില്‍ ശരീരത്തിന് ആവശ്യമായ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള മെനുവായിരുക്കും എന്നതാണ് പ്രത്യേകത. ജോലി തിരക്കിനിടയില്‍ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഭക്ഷണങ്ങളാണ് പ്രവാസികളുടെ അടുക്കളകളില്‍ പ്രധാന ഭക്ഷണ വിഭവങ്ങള്‍. അവര്‍ക്ക് പെട്ടെന്ന് ഉണ്ടാക്കാന് കഴിയുന്ന ഭക്ഷണങ്ങളാണ് ഓട്ട്‌സ്. പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന മുട്ടക്കറിയും ചപ്പാത്തി, ഫ്രൂട്ടസലാഡ് എന്നിവ. ഇവ ഉണ്ടാക്കാന്‍ കുറഞ്ഞ സമയം മതിയാവുമെന്നതും ശരീരത്തിന് ആവിശ്യമായ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നതും ഇതിന് മുൻഗണന നൽകുന്നു. ഇത് ജോലി സമയങ്ങളില്‍ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കാരണമാകുന്നു.
ബേക്കറികളും ശീതള പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ശരാശരി ഒരി മനുഷ്യ ശരീരത്തിന് ആവിശ്യമായ അളവിനേക്കാള്‍ കൂടുതലായതിനാല്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാവും നല്ലതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പഞ്ചസാരയും കൃത്രിമ മധുരങ്ങളും ഇന്‍സുലിന്‍ നിയന്ത്രണത്തെ ബാധിക്കുമെന്നതിനാല്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ ഇതിനെതിരെ ബോധവല്‍കരണം ആരംഭിച്ചിരിക്കുകയാണ്. ശീതള പാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളിലും പ്രമേഹ രോഗം വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു.
രക്തസമ്മര്‍ദ്ദവും പ്രമേഹവും മാറ്റേണ്ട കുഞ്ഞു ശീലങ്ങള്‍
മനുഷ്യ ശരീരത്തിന് ആവിശ്യമായ അളവിനേക്കാള്‍ കൂടുതല്‍ ഉപ്പും, പഞ്ചസാരയും ശരീരത്തിലെത്തുമ്പോഴാണ് രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ടാകുന്നത്. ദിവസവും വെറും അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ് നമുക്ക് ശരീരത്തില്‍ ആവശ്യം. ശരീരത്തിന് ആവശ്യമായ ഫൈബറും പൊട്ടാസ്യവും ലഭിക്കാന്‍ മധുരക്കിഴങ്ങ്, പഴം, ഉരുളക്കിഴങ്ങ് കഴിക്കുന്നത് നന്നായിരിക്കും. വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന ശീലം അമിത വണ്ണം വെക്കാന്‍ കാരണമാകും. അതിനാൽ ഭക്ഷണം അളവ് കണക്കാക്കി മാത്രം കഴിക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും സ്ഥിരമായി നടക്കുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനം സ്വാഭാവികമാക്കുകയും ചെയ്യും.
എല്ലാദിവസവും രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ നിർബന്ധമായും ഉറങ്ങണം. ഉറക്കക്കുറവ് ബി.പിയും ഷുഗറും നിയന്ത്രിക്കാത്ത നിലയിലേക്ക് കൊണ്ട് പോവുകയും ഹോര്‍മോണുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്താനും കാരണമാകും. കിടന്നയുടനെ ഉറക്കം ലഭിക്കാന്‍ രാത്രി സ്‌ക്രീന്‍ ടൈം കുറക്കുയെന്നത് ഒരു പോംവഴിയാണ്. പ്രവാസികൾക്കിടയിൽ കണ്ടു വരുന്ന മാനസിക സമ്മർദ്ദം കുറക്കാൻ സുഹൃത്തുക്കളുമായിട്ട് ഇടപെടുകയും മനസ്സ് തുറന്ന് സംസാരിക്കുകയും ചെയ്യുത
ബിപിയും ഷുകറും പലപ്പോഴും ലക്ഷണങ്ങളില്ലാതെ വന്നുചേരുന്ന രോഗങ്ങളായതിനാല്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നത് മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ജീവിതം ലഭിക്കുകയുള്ളൂ..