Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    • ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    • കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    • സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും
    • യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Health

    രക്തം ഭാവി പറയും; രക്തപരിശോധന മുഖേന ആരോഗ്യം പ്രവചിക്കാനാകുമെന്ന് പുതിയ പഠനം

    രക്തപരിശോധന എല്ലെങ്കിൽ ഉമിനീർ സാമ്പിളുകൾ മാത്രം ഉപയോഗിച്ചും ഐസി അളക്കാനാവുമെന്നും പഠനം വിലയിരിത്തുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 Health Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    blood test
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ– രക്തത്തിൽ ഡിഎൻഎ മെതിലേഷൻ പരിശോധിച്ചാൽ വ്യക്തിയുടെ ഇൻട്രിൻസിക് കപ്പാസിറ്റി (ഐസി) അഥവാ നൈസർ​ഗികമായ പ്രാപ്തി വിലയിരുത്താൻ കഴിയുമെന്ന ആശയം മുന്നോട്ടുവെച്ച് നാച്ച്വർ ഏജിങ് ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം. ഇൻട്രിൻസിക് കപ്പാസിറ്റി എന്നത് ചിന്തിക്കാൻ, നടക്കാൻ, കാണാൻ, കേൾക്കാൻ, ഓർക്കാൻ ഉള്ള ഒരു വ്യക്തിയുടെ പ്രകൃതിദത്ത മാനസികവും ശാരീരികവുമായ ശേഷികളുടെ മൊത്തം അളവാണ്. പ്രായം, രോഗങ്ങൾ, പരിക്കുകൾ തുടങ്ങിയവ ഈ ശേഷിയെ സ്വാധീനിക്കാറുണ്ട്.

    ഇതുവരെ ഐസി അളക്കാൻ സങ്കീർണ്ണമായ ഉപകരണങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരുമൊക്കെയായിരുന്നു ആവശ്യമായിരുന്നത്. എന്നാൽ പുതിയ ഗവേഷണം ആധുനിക കൃത്യതയോടെ ഇനി രക്തം അല്ലെങ്കിൽ ഉമിനീരിന്റെ സാമ്പിളുകൾ മാത്രം ഉപയോഗിച്ചും ഐസി അളക്കാനാവുമെന്നും പഠനം വിലയിരിത്തുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    DNAm IC ക്ലോക്ക്: ജീവിത ദൈർഘ്യവും ആരോഗ്യാവസ്ഥയും പ്രവചിക്കും

    INSPIRE-T കോഹോർട്ട് ഉപയോ​ഗിച്ച് 20 വയസ്സ് മുതൽ 102 വയസ്സ് വരെ പ്രായമായം വരുന്ന 1,014 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്, ​പ്രായാധിക്യ രോ​ഗങ്ങളെ അടിസ്ഥാനമാക്കി ​ഗവേഷകർ ഐസി സ്കോർ വികസിപ്പിച്ചടുക്കും. ഓർമ്മശക്തി, ചലനശക്തി, ഇന്ദ്രിയശക്തി, മാനസികശക്തി, മർമ്മം എന്നീ അഞ്ച് ഘടകങ്ങൾ ആണ് ഐസി സ്കോറിന് ആധാരം.

    ഉമിനീർ എല്ലെങ്കിൽ രക്തം പരിശോധന വിധേയമാക്കിയതിന് ശേഷം ഡിഎൻഎ മെതിലേഷനിലൂടെ ​ഗവേഷകർക്ക് വിവരങ്ങൾ ശേഖരിക്കാനാകും. ഡിഎൻഎ മെതിലേഷൻ കാലാത്തിനനുസൃതമായ മാറ്റം കാണപ്പെടാറുണ്ട്. വളർച്ചയിലെ പരിവർത്തനത്തിന്, പാരിസ്ഥിതിക കാരണങ്ങൾ, അസാധാരണമായ മെതിലേഷൻ ക്രമം തുടങ്ങിയവ പലവിധ രോ​ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീനുകളെ ഉത്തേജിപ്പിക്കുകയോ നിർജീവമാക്കുകയോ ചെയ്യുന്ന പ്രക്രിയ ആണ് ഡിഎൻഎ മെതിലേഷൻ

    പഠനത്തിൽ കാണപ്പെട്ട പ്രധാന കണ്ടെത്തലുകൾ

    ഉയർന്ന DNAm IC ഉള്ളവർക്ക് നല്ല ശ്വാസകോശ പ്രവർത്തനം, വേഗത്തിൽ നടക്കാനുള്ള കഴിവ്, കൂടുതൽ ബോൺ മിനറൽ ഡെൻസിറ്റി, മികച്ച ആരോഗ്യവും ഉണ്ടായിരിക്കും. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ജീവിതത്തിൽ ശരാശരി 5.5 വർഷം കൂടുതൽ ആയുസ് ഉണ്ടാകുമെന്ന് പഠനം ചൂണ്ടി കാണിക്കുന്നു. ശാരീരിക-മാനസിക ശേഷികളുടെ നഷ്ടം കുറയ്ക്കാൻ മറ്റ് ജീവിതശൈലി വഴികളും, പ്രത്യേകിച്ച് ആഹാരക്രമം, വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ആരോഗ്യകരമായ ശീലങ്ങൾ ഇൻട്രിൻസിക് കപ്പാസിറ്റിയെ മികച്ച നിലയിൽ നിലനിർത്തുന്നു എന്നും പഠനത്തിൽ പറയുന്നു.

    പഠനത്തിൽ, മീനിൽ നിന്നുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതൽ ഉൾക്കൊള്ളുന്നവരും, പഞ്ചസാര ഉപയോഗം ശുപാർശ ചെയ്ത പരിധിക്ക് (5%) കീഴിൽ വെച്ചവർക്കും ഉന്നത DNAm IC കണ്ടെത്തിയതായി രേഖപ്പെടുത്തി. ഡോ. ടൂഞ്ച് തിര്യാക്കി, എലേന റോൾട്ട്, ഡോ. തോമസ് ഹോളണ്ട് എന്നിവർ പറയുന്നു: മെതിലേഷൻ വളർച്ചയിലൂടെയും, പ്രതിരോധശേഷി, മിതോക്കോണ്ട്രിയ പ്രവർത്തനം, ഓക്സിഡേറ്റീവ് സ്റ്റ്രെസ് എന്നിവയിലൂടെയും ഈ പരിശോധന ജീവനുള്ളവരുടെ യാഥാർത്ഥ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. മെഡിറ്ററേനിയൻ അല്ലെങ്കിൽ മൈൻഡ് ഡയറ്റ്, ശാരീരിക-മാനസികാഭ്യാസങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ IC നിലനിറുത്തുന്നതിൽ നിർണ്ണായകമാണ്.

    ഭാവിയിലെ ആരോഗ്യത്തിനുള്ള ‘വിൻഡോ’

    DNAm IC ക്ലോക്ക്, നമുക്ക് ഇപ്പോഴുള്ള ആരോഗ്യ നില മാത്രമല്ല, ഭാവിയിൽ എന്ത് പ്രതീക്ഷിക്കാമെന്നും സൂചന നൽകുന്നു. ഇത്തരമൊരു എളുപ്പമുള്ള, രക്തപരിശോധനയിലൂടെയോ ഉമിനീരിന്റെ സമ്പിളിലൂടെയോ ചെയ്യുന്ന പരിശോധന ഭാവിയിലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായമായേക്കും

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Blood pressure Health medical certificate
    Latest News
    ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    08/09/2025
    ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    08/09/2025
    കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    08/09/2025
    സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും
    08/09/2025
    യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version