കോഴിക്കോട്– അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ട് പേർക്കും മറ്റു രോഗങ്ങളും ഉള്ളതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
നിലവില്‍ പത്ത് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരുടെ നിലയാണ് ഗുരുതരം. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിന്‍ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group