ദുബൈ- കുഞ്ഞുമറിയത്തിന്റെ കണ്ണുകള്‍ ആനന്ദത്താല്‍ വിടരട്ടെ… ദൈവം അവള്‍ക്ക് ആരോഗ്യകരമായ ജീവിതം പ്രധാനം നല്‍കട്ടെ.. അവളില്‍ ആഹ്ലാദം അലതല്ലട്ടെ… ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് ജനിച്ച പെണ്‍കുഞ്ഞിന് ആശംസകള്‍ നേര്‍ന്ന് ഫാന്‍പേജില്‍ വന്ന വരികളാണിത്. ശൈഖ് മക്തൂമിന്റെ സഹോദരനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഉള്‍പ്പെടെ കുടുംബ ഫാന്‍ ഗ്രൂപ്പായ ഗ്രൂപ്പ് ഫാസ ഇന്‍സ്റ്റഗ്രാം പേജിലും മറ്റ് അനുബന്ധ പേജുകളിലും ഇതേ സന്ദേശം പരന്നു.
മറിയം എന്ന പേരിലുള്ള പോസ്റ്ററില്‍ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ചിത്രവുമുണ്ട്. ശൈഖ് മക്തൂമിന്റെ നാലാമത്തെ പെണ്‍കുഞ്ഞിനാണ് മറിയം എന്ന പേര് നല്‍കിയത്. ആശംസകള്‍, മറിയം ബിന്‍ത് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം’ എന്നെഴുതിയ ശേഷം
”ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു…ദൈവം മറിയത്തിന് ആരോഗ്യകരമായ ഒരു ജീവിതം നല്‍കി അനുഗ്രഹിക്കട്ടെ. മറിയത്തിന്റെ കണ്ണുകള്‍ ആനന്ദത്താല്‍ വിടരട്ടെ.. നിങ്ങളുടെ കണ്ണുകള്‍ക്ക് ആനന്ദം പകരട്ടെ. മറിയം നീതിമതിയായ ഒരു സന്തതിയും സന്തോഷത്തിന്റെ ഉറവിടവുമാകട്ടെ. എല്ലാ മാന്യരായ അല്‍ മക്തൂം കുടുംബത്തിനും അഭിനന്ദനങ്ങള്‍” എന്ന ഒപ്പമെഴുതിയ സന്ദേശവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടു. ജൂലൈ ഏഴിനാണ് കുഞ്ഞ് പിറന്നതെങ്കിലും ആശംസകളുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഇന്നാണ്.
നാല് കുട്ടികളാണ് നാല്‍പ്പത്തിയൊന്നുകാരനായ ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനുള്ളത്. മറിയം ബിന്‍ത് ബൂതി ബിന്‍ മക്തൂം അല്‍മക്തൂം ആണ് ഭാര്യ. ഹിന്ദ് ബിന്‍ത് മക്തൂം അല്‍ മക്തൂം ആണ് ആദ്യ കുഞ്ഞ്. ലതീഫ ബിന്‍ത് മക്തൂം അല്‍ മക്തൂം, ശൈഖ ബിന്‍ത് മക്തൂം അല്‍ മക്തൂം എന്നിവര്‍ക്ക് ശേഷമാണ് ഈ മാസം മറിയം ബിന്‍ത് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടി പിറന്നത്.