ദുബൈ– വിമാനയാത്ര എപ്പോഴും ഹാപ്പിയാവാന്‍ നടപടികളുമായി ദുബൈ വിമാനത്താവള അധികൃതര്‍. ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അറൈവല്‍ ടെര്‍മിനല്‍ ത്രീയിലെ കേന്ദ്രമാണ് ഇങ്ങിനെ പ്രവര്‍ത്തിക്കുക.
മറ്റു കേന്ദ്രങ്ങള്‍ക്ക് നാളെ മുതല്‍ (ജൂണ്‍ 5) അവധിയായിരിക്കുമെന്നും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. അല്‍അവീര്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ ദിവസേന കാലത്ത് ആറു മുതല്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കും. കൂടാതെ ജിഡിആര്‍എഫ്എയുടെ വെബ്സൈറ്റ് www.gdrfad.gov.ae ദുബൈ നൗ, ജിഡിആര്‍എഫ്എ ഡിഎക്സ്ബി സ്മാര്‍ട്ട് ആപ്പുകള്‍ എന്നിവ മുഖേന ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താമെന്നും അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കാം: 800 5111