അബൂദാബി – സാധാരണക്കാരനെപ്പോലെ അബൂദാബി നഗരത്തിൽ ബസ്സിൽ യാത്ര ചെയ്ത് മലയാളി വ്യവസായി എം.എ യൂസഫലി. യൂസഫലിയെ കണ്ട് ബസ് ഡ്രൈവർ അമ്പരക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാണ്.
ബസിൽ കയറിയ യൂസഫലി ഡ്രൈവറോട് സൗഹൃദ സംഭാഷണം നടത്തുകയും ബസ് എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു.ടിക്‌ടോക്കിൽ സജ്ജാദ് ഫർദേസ് എന്ന ഉപയോക്താവ് പങ്കുവച്ച ഈ വിഡിയോ ക്ലിപ്പ് നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായത്. വർഷങ്ങൾക്ക് മുൻപ് താൻ യുഎഇയിൽ എത്തിച്ചേർന്ന കാലത്തെ ഓർമകൾ തനിക്ക് ഈ യാത്ര നൽകിയെന്ന് യൂസഫലി പിന്നീട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



