ജിദ്ദ – വിശുദ്ധ റമദാന്‍ മാസത്തില്‍ സൗദിയില്‍ ജവാസാത്ത് ഓഫീസുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിര്‍, അബ്ശിര്‍ ബിസിനസ്, മുഖീം പോര്‍ട്ടല്‍ എന്നിവയിലൂടെ പൊതുജനങ്ങള്‍ ജവാസാത്ത് സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു. ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ തന്നെ സേവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അനുവദിക്കുന്നു.
റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസും ഖസര്‍ അല്‍ഹുകും സ്റ്റേഷനിലെ ജവാസാത്ത് ഓഫീസും ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10:00 മുതല്‍ ഉച്ചക്കു ശേഷം 3:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയും തുറന്ന് പ്രവര്‍ത്തിക്കും. ജിദ്ദയിലെ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1:00 മുതല്‍ വൈകീട്ട് 5:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയും തുറന്ന് പ്രവര്‍ത്തിക്കും.
മറ്റു പ്രവിശ്യകളിലെയും സബ് ഗവര്‍ണറേറ്റുകളിലെയും ശേഷിക്കുന്ന പാസ്പോര്‍ട്ട് ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10:00 മുതല്‍ ഉച്ചക്കു ശേഷം 3:00 വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ആയി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം നേരിടുന്നവര്‍ പ്രശ്‌നപരിഹാരത്തിന് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.



