ദോഹ– നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു .രാജ്യത്തെ ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ആരോഗ്യ സൗകര്യങ്ങളും പ്രാക്ടീഷണർമാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നടത്തിയ പതിവ് പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത് .
നിയമങ്ങൾ പാലിക്കാത്ത ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രാക്ടീഷണർമാർക്കുമെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു. മെഡിക്കൽ, സാങ്കേതിക ജീവനക്കാർ അവരുടെ അംഗീകൃത ലൈസൻസുകളുടെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും അതുവഴി രോഗികളുടെ സുരക്ഷയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.



