ദോഹ– ലൂസൈൽ ആർട്ട് ഗാലറിയിൽ ഒരാഴ്ചയായി നീണ്ടുനിന്ന അൻവർ സാദത്ത് തിരുത്തിയാടിൻ്റെ ചിത്രകല പ്രദർശന സമാപനദിവസം അദ്ദേഹത്തെ വാഴയൂർ സർവീസ് ഫോറം ഖത്തർ ആദരിച്ചു. മോഡേൺ അബ്സ്ട്രാക്ക് – നഗ്നൈഫ് പെയിൻ്റിംഗ്, കൂടാതെ ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന മികവാർന്ന നാല്പതോളം ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു. ചിത്രങ്ങൾ ആവശ്യക്കാർക്ക് വാങ്ങാനുള അവസരവുമൊരുക്കിയിരുന്നു.


ഖത്തറിലെ അറിയപ്പെടുന്ന ആർട്ട് കലക്ടർ ഡോ മുഹമ്മദ് സുൽത്താൻ അൽ ഡാർവിഷ് അൻവർ സാദത്തിനുള്ള വിഎസ് എഫിന്റെ സ്നേഹോപഹാരം നൽകി. പരിപാടിയിൽ വിഎസ് എഫ് പ്രസിഡന്റ് റഫീഖ് കാരാട് സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡണ്ടും വാഴയൂർ സർവീസ് ഫോറം ചീഫ് അഡ്വൈസറു മായ മഷ്ഹൂദ് വി സി അധ്യക്ഷത വഹിച്ചു. ഡോം ഖത്തർ പ്രസിഡണ്ട് ഉസ്മാൻ കല്ലൻ, ചാലിയാർ ദോഹ സെക്രട്ടറി സാബികുസ്സലാം എടവണ്ണ , ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി മുജീബ് റഹ്മാൻ മദനി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ഡോക്ടർ ഷഫീഖ് താപ്പി, ആർട്ട് ഗാലറി മാനേജിങ് ഡയറക്ടർ ഇജാസ് ഹംസ, ആർട്ടിസ്റ്റ് ബാസിത് ഖാൻ, കെ. എൻ സുലൈമാൻ മദനി, രതീഷ് കക്കോവ് എന്നിവർ ആശംസകൾ അറിയിച്ചു. ഹാഷിം വാഴയൂർ നന്ദി പ്രകടിപ്പിച്ചു. നസ്ല മഷ്ഹൂദ് പരിപാടികൾ നിയന്ത്രിച്ചു.
അൻവറിൻ്റെ ചിത്രങ്ങൾ ആവശ്യമുള്ളവർക്ക് +974 7728 9955 നമ്പറിൽ ബന്ധപ്പെടാം



