ദോഹ– ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അറബ് രാജ്യത്തെ സുപ്രധാന സുരക്ഷാ പങ്കാളിയായി ഖത്തറിനെ പ്രഖ്യാപിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. ഖത്തറിനെതിരെയുള്ള ആക്രമണം യുഎസിനെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇനിമുതൽ,ഖത്തറിന്റെ ഭൂപ്രദേശം, പരമാധികാരം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് മേലുള്ള സായുധ ആക്രമണം യു.എസിന്റെ കൂടി സുരക്ഷക്കും സമാധാനത്തിനും മേലുള്ള ഭീഷണിയായി കണക്കാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബർ ഒമ്പതിന് ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്.