Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 14
    Breaking:
    • ഫിഫ ലോകകപ്പ്; ജർമ്മനിക്ക് ഇന്ന് എളുപ്പം, നെതർലാൻഡിന് ഏഷ്യൻ വെല്ലുവിളി
    • മേഖലാ സമാധാനത്തിനും സുരക്ഷക്കും പ്രതിജ്ഞാബദ്ധമെന്ന് ഓസ്ലോ ഫോറത്തിൽ സൗദി
    • ഷാര്‍ജ എക്‌സിബിഷനില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രം ശ്രദ്ധയാകര്‍ഷിക്കുന്നു
    • തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചുബാലന് ഗുരുതര പരിക്ക്
    • നിപ പ്രതിരോധത്തിൽ വൻ വീഴ്ച, ആരോഗ്യവകുപ്പിൽ ഏകോപനമില്ല; സർക്കാരിനെതിരെ പിണറായി വിജയൻ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഷാര്‍ജ എക്‌സിബിഷനില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രം ശ്രദ്ധയാകര്‍ഷിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ – ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ച, 50 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ്ണ വസ്ത്രം ഷാര്‍ജയില്‍ നടക്കുന്ന വാച്ച് ആന്റ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോ 2026 ല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. റെക്കോര്‍ഡ് ഭേദിച്ച സൃഷ്ടി നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന എക്‌സിബിഷനില്‍ അല്‍റുമൈസാന്‍ ഗോള്‍ഡ് ആന്റ് ജ്വല്ലറി പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം, ആദ്യമായാണ് പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.

    10 കിലോഗ്രാമിലധികം 21 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ നിന്നാണ് വസ്ത്രത്തിന്റെ നിർമാണം. ഇന്ന് അവസാനിക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള പ്രദര്‍ശനവസ്തുക്കളില്‍ ഒന്നാണിത്. അമൂല്യവസ്തുക്കള്‍ ശേഖരിക്കുന്നവരെയും ആഡംബര ഉപഭോക്താക്കളെയും ലക്ഷ്യം വെച്ചുള്ള എക്‌സ്‌ക്ലൂസീവ് ശേഖരങ്ങള്‍, അപൂര്‍വ ആഭരണങ്ങള്‍, പുതിയ ഡിസൈനുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ആഭരണ ബ്രാന്‍ഡുകളെ എക്‌സിബിഷനിലുണ്ട്. മറ്റ് പ്രദര്‍ശകര്‍ നിരവധി സ്റ്റേറ്റ്‌മെന്റ് സൃഷ്ടികളും ലിമിറ്റഡ് എഡിഷന്‍ ശേഖരങ്ങളും അനാച്ഛാദനം ചെയ്തിട്ടുണ്ട്. എമിറാത്തി ഡിസൈനര്‍ ശമ്മ അല്‍ഹല്ലാമിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഔറ മൂസ ശേഖരവും, ശൈഖ ഹിന്ദ് ശേഖരത്തിലെ 500 ലധികം പുതിയ വജ്ര ഡിസൈനുകളും ആഭരണങ്ങളും സാലിം ശുഐബി ജ്വല്ലറി അവതരിപ്പിക്കുന്നു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും ലാന്‍ഡ്മാര്‍ക്കുകള്‍ ഒരൊറ്റ ഡിസൈനില്‍ ഉള്‍ക്കൊള്ളുന്ന യൂണിയന്‍ ഫ്രെയിം, യു.എ.ഇയുടെ ആഭരണ മേഖലയുടെ കരകൗശല വൈദഗ്ധ്യം എടുത്തുകാണിക്കുന്ന അലങ്കാര വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകൃത സൃഷ്ടികള്‍ അല്‍അര്‍ബിയ ജ്വല്ലറിയിൽ കാണാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതും പ്രകൃതിദത്ത വജ്രങ്ങള്‍, മാണിക്യങ്ങള്‍, മരതകങ്ങള്‍, നീലക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചതുമായ ജനപ്രിയ പാം ശേഖരം ഉള്‍പ്പെടെ, വജ്രവും രത്‌നവും പതിച്ച ഡിസൈനുകളുടെ വലിയ ശേഖരം ജൗഹറ ജ്വല്ലറി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ ഡിസൈനില്‍ നിന്നും ഒരു പീസ് മാത്രം നിര്‍മ്മിക്കുന്ന എക്‌സ്‌ക്ലൂസീവ് പേള്‍ ആഭരണങ്ങളും ബ്രൈഡല്‍ ഡയമണ്ട് സെറ്റുകളും കമ്പനി അവതരിപ്പിക്കുന്നു. യു.എ.ഇയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് സന്ദര്‍ശകരെ എക്‌സിബിഷന്‍ ആകര്‍ഷിക്കുന്നു. സ്വര്‍ണ്ണം, വജ്രങ്ങള്‍, വിലയേറിയ കല്ലുകള്‍, ആഡംബര വാച്ചുകള്‍ എന്നിവയുടെ ഏറ്റവും പുതിയ ശേഖരങ്ങള്‍, അപൂര്‍വ കലാസൃഷ്ടികള്‍, ചില പ്രമുഖ കമ്പനികളുടെ ലിമിറ്റഡ് എഡിഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവ എക്‌സിബിഷനിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sharjah Exhibition
    Latest News
    ഫിഫ ലോകകപ്പ്; ജർമ്മനിക്ക് ഇന്ന് എളുപ്പം, നെതർലാൻഡിന് ഏഷ്യൻ വെല്ലുവിളി
    14/06/2026
    മേഖലാ സമാധാനത്തിനും സുരക്ഷക്കും പ്രതിജ്ഞാബദ്ധമെന്ന് ഓസ്ലോ ഫോറത്തിൽ സൗദി
    14/06/2026
    ഷാര്‍ജ എക്‌സിബിഷനില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രം ശ്രദ്ധയാകര്‍ഷിക്കുന്നു
    14/06/2026
    തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചുബാലന് ഗുരുതര പരിക്ക്
    14/06/2026
    നിപ പ്രതിരോധത്തിൽ വൻ വീഴ്ച, ആരോഗ്യവകുപ്പിൽ ഏകോപനമില്ല; സർക്കാരിനെതിരെ പിണറായി വിജയൻ​
    14/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.