ഷാർജ– യുഎഇയിലെ പുരോഗമന സാംസ്കാരിക സംഘടനയായ മാസ് സംഘടിപ്പിക്കുന്ന വി.എസ് സ്മാരക ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം സി.പി.ഐ എം കേന്ദ്രകമ്മറ്റി അംഗവും മുൻ എംഎൽഎയുമായ കെ.എസ് സലീഖ നിർവഹിച്ചു. പ്രസിഡൻ്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു കോറോം, ജോയിൻ സെക്രട്ടറി ബഷീർ എന്നിവർ പ്രസംഗിച്ചു. മാസ് സ്പോർട്സ് കോഓർഡിനേറ്റർ ഷറഫുദ്ദീൻ, തുളസീദാസ്, മാസ് ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



