ദുബൈ – വിൻസ്മെര ജ്വല്ലറിയുടെ യു.എ.ഇയിലെ ആദ്യഷോറൂം ഷാർജ റോളയിൽ
നടൻ മോഹൻലാൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ദുബൈ കറാമ, അബൂദബി മുസഫ എന്നിവിടങ്ങളിലെ ഷോറൂമുകൾ ഞായറാഴ്ച മോഹൻലാൽ ഉദ്ഘാടനം ചെയ്യുമെന്നും സംരംഭകർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാൽ ദാദാ ഫാൽക്കെ അവാർഡ് സ്വീകരിച്ച ശേഷം വിദേശത്ത് പങ്കെടുക്കുന്ന ആദ്യ ചടങ്ങായിരിക്കുമിതെന്ന് വിൻസമെര ചെയർമാൻ ദിനേശ് കാമ്പ്രത്ത് പറഞ്ഞു. കോഴിക്കോട് തുടക്കം കുറിച്ച ജ്വല്ലറി ബ്രാൻഡ് അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈവർഷം ഏഴ് ഷോറൂമുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030ൽ ഐ.പി.ഒ പുറത്തിറക്കാനും പദ്ധതിയുണ്ടെന്ന് സംരംഭകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, എം.ഡി മനോജ് കാമ്പ്രത്ത്,എക്സിക്യൂട്ടിവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത് എന്നിവരും പങ്കെടുത്തു.