Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 30
    Breaking:
    • ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഊര്‍ജ മന്ത്രി
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു
    • യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
    • സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    • ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള യു.എ.ഇയിലെ സ്വകാര്യ മേഖലാ കമ്പനികള്‍ 2026 ന്റെ ആദ്യ പകുതിയിലെ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ ഇന്നോടെ (ജൂണ്‍ 30) കൈവരിക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു. സ്വദേശിവല്‍ക്കരണ ലക്ഷ്യം പാലിക്കാത്ത കമ്പനികള്‍ ജൂലൈ 1 മുതല്‍ നിശ്ചിത ലക്ഷ്യം പ്രകാരം നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 10,000 ദിര്‍ഹം തോതില്‍ പ്രതിവര്‍ഷം 1,20,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. സ്വദേശിവല്‍ക്കരണ സംവിധാനത്തില്‍ കൃത്രിമം കാണിക്കാനോ വ്യാജ സ്വദേശിവല്‍ക്കരണം നടപ്പാക്കാനോ ഉള്ള ഏതൊരു ശ്രമവും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം കര്‍ശനമായി നേരിടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

    സ്വകാര്യ മേഖലയില്‍ യു.എ.ഇ പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ നയത്തിന്റെ ഭാഗമാണ് സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ എന്ന് മന്ത്രാലയം പറഞ്ഞു. ലക്ഷ്യമിടുന്ന കമ്പനികള്‍ നൈപുണ്യമുള്ള ജോലികളില്‍ സ്വദേശിവല്‍ക്കരണത്തില്‍ രണ്ട് ശതമാനം തോതില്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒരു ശതമാനവും രണ്ടാം പകുതിയില്‍ ഒരു ശതമാനവും എന്ന തോതിലാണ് സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കേണ്ടത്. 2022 ല്‍ സ്വദേശിവല്‍ക്കരണ നയം നിലവില്‍ വന്നതിനുശേഷം, നയം പാലിക്കാത്ത കമ്പനികള്‍ക്കുള്ള പിഴകള്‍ ക്രമേണ വര്‍ധിപ്പിച്ചു. സ്വദേശിവല്‍ക്കരണ ലക്ഷ്യം അനുസരിച്ച് ജോലിക്കു വെക്കാത്ത ഓരോ യു.എ.ഇ പൗരനും പ്രതിമാസം 6,000 ദിര്‍ഹം തോതില്‍ പ്രതിവര്‍ഷം 72,000 ദിര്‍ഹം എന്ന പിഴയായിരുന്നു ആദ്യ വര്‍ഷം നിലവിലുണ്ടായിരുന്നത്. ഈ വര്‍ഷം പിഴ തുക പ്രതിമാസം 10,000 ദിര്‍ഹമായി വര്‍ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളില്‍ നിന്നുള്ള സ്വദേശി തൊഴിലന്വേഷകരുമായി തൊഴിലുടമകളെ ബന്ധിപ്പിക്കുകയും യോഗ്യതരും പരിശീലനം ലഭിച്ചവരുമായ സ്വദേശി ജീവനക്കാരെ ലഭ്യമാക്കാന്‍ കമ്പനികളെ സഹായിക്കുകയും ചെയ്യുന്ന നഫീസ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താന്‍ മന്ത്രാലയം കമ്പനികളോട് അഭ്യര്‍ഥിച്ചു. യു.എ.ഇയുടെ വിശാലമായ സാമ്പത്തിക തന്ത്രത്തിന്റെയും ഭാവി തൊഴില്‍ വിപണി പദ്ധതികളുടെയും പ്രധാന ഭാഗമാണ് സ്വദേശിവല്‍ക്കരണ നയങ്ങള്‍. മത്സരശേഷി, സുസ്ഥിര വളര്‍ച്ച, തൊഴില്‍ ശക്തിയില്‍ കൂടുതല്‍ പൗര പങ്കാളിത്തം എന്നിവയെ പിന്തുണക്കുന്നതിന് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെ അവ നടപ്പാക്കുന്നത് തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
    സ്വദേശിവല്‍ക്കരണ മേഖലയില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കുന്ന കമ്പനികള്‍ക്ക് എമിറേറ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വത്തിന് യോഗ്യതയുണ്ടാകും. ഇത് മന്ത്രാലയ സേവന ഫീസില്‍ 80 ശതമാനം വരെ കിഴിവുകളും സര്‍ക്കാര്‍ പര്‍ച്ചേയ്‌സിംഗ് സംവിധാനത്തില്‍ മുന്‍ഗണനയും നല്‍കുന്നു. സ്വദേശിവല്‍ക്കരണ നയങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിയമ ലംഘനങ്ങളെയും രീതികകളെയും കുറിച്ച് 600590000 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ സ്മാര്‍ട്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ പൗരന്മാരും പൊതുജനങ്ങളും അറിയിക്കണം. കര്‍ശനമായ സ്വകാര്യതാ, പ്രതികരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരാതികള്‍ കൈകാര്യം ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    indigenization
    Latest News
    ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഊര്‍ജ മന്ത്രി
    30/06/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു
    30/06/2026
    യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
    30/06/2026
    സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    30/06/2026
    ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.