അബുദാബി– രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരപുരുഷന്മാരുടെ ത്യാഗങ്ങളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിന ചടങ്ങ് ആചരിച്ച് യുഎഇ. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ചടങ്ങിൽ പങ്കെടുത്തു. പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ അബുദാബിയിലെ വഹാത് അൽ കരാമയിലാണ് ചടങ്ങുകൾ നടന്നത്. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർഖി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. യുഎഇയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ജീവൻ ബലിയർപ്പിച്ച നാല് രക്തസാക്ഷി കുടുംബങ്ങൾക്ക് അദ്ദേഹം ‘മാർട്ടയേഴ്സ് മെഡൽ’ സമ്മാനിക്കുകയും ചെയ്തു.
ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷാർഖി, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഉമർ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ,ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ,സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സ്റ്റാഫ് ഷെയ്ഖ് അഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, ജോർദാനിലെ യുഎഇ സ്ഥാനപതിർ ഖലീഫ ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശികോർട്ട് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖ് ഖലീഫ ബിൻ സുൽത്താൻ ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഫുജൈറ കൾച്ചർ ആൻഡ് മീഡിയ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ ഹമദ് അൽ ഷാർഖി, മറ്റ് ഷെയ്ഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, രക്തസാക്ഷി കുടുംബാംഗങ്ങൾ, രാജ്യത്തെ നയതന്ത്ര പ്രതിനിധികളും തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.



