ഷാർജ– ഹാറൂൻ കക്കാട് എഴുതിയ ഓർമച്ചെപ്പ്: പ്രകാശം പകർന്ന പ്രതിഭകൾ, സ്നേഹ സംഭാഷണങ്ങൾ എന്നീ രണ്ടു പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ഓർമച്ചെപ്പ് എന്ന കൃതി ഗ്രന്ഥകാരൻ പ്രതാപൻ തായാട്ട് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്തിനും സ്നേഹ സംഭാഷണങ്ങൾ എന്ന കൃതി എഴുത്തുകാരി എം എ ഷഹനാസ് ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം റിസർച്ച് സ്കോളർ ഹിബ ഹാറൂനും നൽകിയുമാണ് പ്രകാശനം ചെയ്തത്.
പത്മശ്രീ അലി മണിക്ഫാൻ, സച്ചിദാനന്ദൻ, അബ്ദുറഹ്മാൻ മങ്ങാട് , ഡോ ഇ കെ അഹമ്മദ്കുട്ടി, സി ടി അബ്ദുറഹീം, ഡോ. എ കെ അബ്ദുൽഹമീദ് മദനി എന്നിവരുമായുള്ള അഭിമുഖങ്ങൾ ക്രോഡീകരിച്ചതാണ് സ്നേഹ സംഭഷണങ്ങൾ എന്ന കൃതി.മതം, രാഷ്ടീയം, സാഹിത്യം, സംസ്കാരം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തിളങ്ങിയ മഹാന്മാരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ഓർമച്ചെപ്പ് എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാം ഭാഗമാണ് പ്രകാശം പകർന്ന പ്രതിഭകൾ എന്ന കൃതി.
തടാകം കുഞ്ഞിമുഹമ്മദ് ഹാജി, എം എം അക്ബർ, ഫൈസൽ എളേറ്റിൽ, മുഹ്‌സിൻ ബുക്കഫെ, ഷമീർ ഷർവാണി, പി പി ഖാലിദ്, ഹുസൈൻ കക്കാട്, മുജീബ്റഹ്‌മാൻ പാലത്തിങ്ങൽ, സി പി അബ്ദുസ്സമദ്, മുനീബ നജീബ്, ഹന ഹാറൂൻ, നജ്ല പുളിക്കൽ, ആമിന ഷബിദ, ലിൻഷാദ് മുട്ടാത്ത്, സൈഫുദ്ദീൻ ആദികടലായി, മുഫീദ അനസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. യുവത ബുക്സ്, ലെറ്റർബേഡ് ബുക്സ് എന്നിവരാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്.



