അബുദാബി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു. രാഷ്ട്ര പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഖബറിടത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് സന്ദർശനം ആരംഭിച്ചത്. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പമാണ് ട്രംപ് ഗ്രാന്റ് മോസ്ക് കാണാനെത്തിയത്. ലോകമെമ്പാടും സഹിഷ്ണുത, സഹവർത്തിത്വം, സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് അടിത്തറ പാകിയ അദ്ദേഹത്തിന്റെ നിലനിൽക്കുന്ന പാരമ്പര്യത്തെക്കുറിച്ച് ട്രംപ് പങ്കുവെച്ചു.
പര്യടനത്തിനിടെ, യുഎസ് പ്രസിഡന്റും സംഘവും പള്ളിയുടെ ഹാളുകളും പുറം മുറ്റങ്ങളും നോക്കി കണ്ടു.
പള്ളികളിൽ പതിവുപോലെ, സന്ദർശന വേളയിൽ ട്രംപ് തന്റെ ഷൂസ് അഴിച്ചുമാറ്റി പള്ളിക്കുകത്തേക്ക് പ്രവേശിച്ചു.
“ഇത് മനോഹരമല്ലേ? എന്ന ചോദ്യത്തിന് “ഇത് വളരെ മനോഹരമാണ്,” ട്രംപ് പറഞ്ഞു. “ഇത് അവിശ്വസനീയമായ ഒരു സംസ്കാരമാണ്.” അദ്ദേഹം കൂട്ടി ചേർത്തു.
വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഇടയിൽ സാംസ്കാരിക സംഭാഷണവും പരസ്പര ധാരണയും വളർത്തിയെടുക്കുന്നതിൽ പള്ളിയുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ച് കൊടുത്തു.
ഇസ്‌ലാമിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സാംസ്കാരിക, നാഗരിക വിനിമയം ശക്തിപ്പെടുത്തുന്നതിനുമുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിന്റെ ശ്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു.
നൂറ്റാണ്ടുകളായി നിലനിന്ന ഇസ്ലാമിക വാസ്തുവിദ്യയുടെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന, പരമ്പരാഗത അറബ്, ഇസ്ലാമിക സംസ്കാരത്തിന്റെ സൗന്ദര്യം പ്രദർശിപ്പിക്കുന്ന മനോഹരമായ ഡിസൈനുകളെ കുറിച്ചും എഞ്ചിനീയറിംഗ് വൈദഗ്ധ്യവും പള്ളിയുടെ ചരിത്രത്തിലൂടെയും അതിന്റെ വ്യതിരിക്തമായ വാസ്തുവിദ്യാ, കലാ സവിശേഷതകളേയും യുഎസ് പ്രസിഡന്റിനും സംഘത്തിനും വിശദീകരിച്ചു കൊടുത്തു. ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിനിടെ വീണ്ടും ആഗോളശ്രദ്ധ നേടിയിരിക്കുകയാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് . ട്രംപ് ഭരണകൂടത്തിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി ലോക നേതാക്കൾ മുമ്പും ഇവിടേക്ക് എത്തിയിട്ടുണ്ട്. 2020ൽ ഇവാങ്ക ട്രംപും ജാരെഡ് കുഷ്നരും യു എ ഇ സന്ദർശനത്തിനിടെ ഗ്രാന്റ് മോസ്ക് സന്ദർശിച്ചിരുന്നു.