ദുബായ്: ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ആന്‍ഡ് ടവര്‍ ദുബായിലെത്തുന്നു. ദുബായ് ഡൗണ്‍ടൗണില്‍ ഏഴ് കോടി ദിര്‍ഹം വിലയില്‍ നാല് കിടപ്പുമുറികള്‍ വീതമുള്ള പെന്റ്ഹൗസുകള്‍ അടങ്ങുന്നതാണ് ട്രംപ് ടവര്‍. പദ്ധതിയുടെ മൊത്തം ചെലവ് ഒരു ബില്യന്‍ ഡോളറാണ്.
കഴിഞ്ഞവര്‍ഷം അവസാനമാണ് ട്രംപ് ടവറിനുള്ള സ്ഥലം വാങ്ങിയത്. ജപ്പാനിലെ പ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ നിക്കെന്‍ സെക്കെയ് ആണ് കെട്ടിടത്തിന്റെ രൂപകല്പന. കെട്ടിടത്തില്‍ ആകെ 80 നിലകളായിരിക്കും ഉണ്ടാവുക. ആദ്യത്തെ 18 നിലകള്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളായിരിക്കും. രണ്ടെണ്ണം ട്രംപ് ബ്രാന്‍ഡിനുള്ള ക്ലബ്ബായി പ്രവര്‍ത്തിക്കും. പിന്നീടുള്ളത് റെസിഡന്‍ഷ്യല്‍ നിലകളാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം നാല് വര്‍ഷമെടുക്കുമെന്നാണ് നിഗമനം. 2031-ല്‍ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.