അബുദാബി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ സമ്മാനിച്ചു.
യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി ഖസ്ർ അൽ വത്നിൽ ഒരുക്കിയ ചടങ്ങിനിടെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് പുരസ്കാരം സമ്മാനിച്ചത്.
2008ൽ ജോർജ് ഡബ്ല്യു. ബുഷിന് ശേഷം ഈ അവാർഡ് ലഭിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ച ഈ മെഡൽ, വർഷങ്ങളായി ലോക മെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കും സമ്മാനിക്കാറുള്ള അപൂർവ ബഹുമതിയാണ്.