ദുബൈ: ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ പൊലീസിന്റെ സഹായം തേടിയ 27 വയസ്സുള്ള വിദേശ യുവതിക്ക് ദുബൈ കോടതി നാടുകടത്തല്‍ ശിക്ഷ വിധിച്ചു. ദുബൈ കോടതി ഓഫ് അപ്പീല്‍ ആണ് ലഹരി ഉപയോഗത്തിന് ശിക്ഷ വിധിച്ചത്.
”അപ്പാര്‍ട്ട്മെന്റിനുള്ളില്‍ കുടുങ്ങി, അടിയന്തര വൈദ്യസഹായം വേണം,” എന്ന് യുവതി തന്നെ പൊലീസിനെ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തുറന്നപ്പോള്‍ യുവതി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടെത്തിയത്. മദ്യത്തിന്റെ ഗന്ധമില്ലെങ്കിലും, അവരുടെ പെരുമാറ്റം സംശയം ജനിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ നടത്തിയ മൂത്രപരിശോധനയില്‍ ക്രിസ്റ്റല്‍ മെത്ത് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ യുവതി കുറ്റം സമ്മതിച്ചു.
ക്രിമിനല്‍ കോടതി 5000 ദിര്‍ഹം പിഴ ചുമത്തിയെങ്കിലും, പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കോടതി ഓഫ് അപ്പീല്‍ നാടുകടത്തല്‍ ശിക്ഷ കൂടി വിധിച്ചു. ലഹരിമരുന്ന് ഉപയോഗം ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി.