അബുദാബി : കണ്ണൂർ തലശ്ശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ നിര്യാതയായി.
മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ബയ്യിൽ മുസ്തഫ – ആലിയമ്പത് റഹിമ ദമ്പതികളുടെ മകളാണ്. മക്കൾ: ഐദിൻ, അനാമി, ഐഹാം. സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്.
ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി 11 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group