ഫുജൈറ– അമ്മാർ കിഴുപറമ്പ് രചിച്ച സായിദ് നന്മയുടെ നേതാവ് എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പ് സായിദ്-പയനീർ ഓഫ് നാഷൻ എന്ന പുസ്തകം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുത്തൂർ
റഹ്മാന് നൽകി പ്രകാശനം ചെയ്തു. ഫുജൈറ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്ന യുഎഇ ദേശീയ ദിനാഘോഷ വേദിയിലാണ് ചടങ്ങ് നടന്നത്.
ഫുജൈറ കെഎംസിസി പ്രസിഡന്റ് മുബാറക് കോക്കൂർ, ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ് വൈസറി ബോർഡ് ചെയർമാൻ അഡ്വ. നസീറുദ്ദീൻ, അമ്മാർ കിഴുപറമ്പ് എന്നിവർ പ്രസംഗിച്ചു. പേജ് ഇന്ത്യ പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



