അബുദാബി : അബുദാബി കെ.എം.സി.സി താഴെക്കോട് പഞ്ചായത്ത് കമ്മറ്റി ഇഫ്താർ സംഗമം നടത്തി. ഷിനാസ് നാലകത്ത് സ്വാഗതവും, ഹാഷിർ വാഫി റമദാൻ സന്ദേശപ്രസംഗവും നടത്തി. രക്ത ബന്ധങ്ങളെ തിരിച്ചറിയാത്ത ലോകത്ത് ഇത്തരം കൂടിച്ചേരലുകൾക്ക് പ്രസക്തി വർദ്ധിക്കുന്നു എന്ന് റമദാൻ സന്ദേശത്തിൽ പറഞ്ഞു. ഖുർആൻ മന:പാഠമാക്കിയ ഹാഫിള് മുഹമ്മദ് അനസിനും, ഹാഫിള് മുഹമ്മദ് അമീനും സ്നേഹോപഹാരം കൈമാറി.
മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഫൈസൽ പെരിന്തൽമണ്ണ, മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീർ നെല്ലിപറമ്പ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ ഗഫൂർ മുതിരമണ്ണ, സൈനുദ്ധീൻ കൊമ്പാക്കൽകുന്ന്, റഹ്മാൻ അമ്മിനിക്കാട്, ഷാഹുൽ അമ്മിനിക്കാട്, ശരീഫ് താഴെക്കോട്, സിയാദ് നാലകത്ത്, ഷിഹാസ്, ഹസീബ്, ഹംസ ആലായൻ എന്നിവർ ഇഫ്താറിന് നേതൃത്വം കൊടുത്തു.