അബുദാബി: നായകളിൽ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി യു.എ.ഇയിലെ വെറ്ററിനറി സർജൻമാർ. മൂന്ന് നായ്ക്കളിലാണ് ഹൃദയ വാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം. അബൂദബി ബ്രിട്ടീഷ് വെറ്ററിനറി സെന്ററിലാണ് മൂന്ന് നായ്ക്കളുടെ ഹൃദയ വാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ ക്ലിനിക്കൽ പ്രഫസർ കറ്റ്സൂരിയോ മറ്റ്സൂറ, അബൂദബി ബ്രിട്ടീഷ് വെറ്ററിനറി ക്ലിനിക്കിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോസ് ബോട്ട് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
മിഡിലീസ്റ്റ് -ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യമാണ് നായ്ക്കളിൽ ഇത്തരമൊരു ഹൃദയ ശസ്ത്രക്രിയ വിജയിപ്പിക്കുന്നത്. നേരത്തേ ജപ്പാൻ, യു.കെ, ഫ്രാൻസ്, യു.എസ് എന്നിവിടങ്ങളിൽ നായ്ക്കളിൽ ഹൃദയശസ്ത്രക്രിയ വിജയിച്ചിട്ടുണ്ട്. ഹൃദയ വാൽവ് തകരാറിലാകുന്ന അസുഖം നായ്ക്കളിൽ സാധാരണയാണെങ്കിലും പത്ത് ശതമാനം നായ്ക്കളെ മാത്രമേ ഉടമകൾ ചികിത്സക്കായി ഡോക്ടർമാർക്കിടയിൽ എത്തിക്കാറുള്ളു.
മിഡിലീസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യമാണ് നായ്ക്കളിൽ ഇത്തരമൊരു ഹൃദയ ശസ്ത്രക്രിയ വിജയിപ്പിക്കുന്നത്. നേരത്തേ ജപ്പാൻ, യു.കെ, ഫ്രാൻസ്, യു.എസ് എന്നിവിടങ്ങളിൽ നായ്ക്കളിൽ ഹൃദയശസ്ത്രക്രിയ വിജയിച്ചിട്ടുണ്ട്. ഹൃദയ വാൽവ് തകരാറിലാകുന്ന അസുഖം നായ്ക്കളിൽ സാധാരണയാണെങ്കിലും പത്ത് ശതമാനം നായ്ക്കളെ മാത്രമേ ഉടമകൾ ചികിത്സക്കായി ഡോക്ടർമാർക്കിടയിൽ എത്തിക്കാറുള്ളു.