അബുദാബി:കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം.എണാകുളം ജില്ലയിലെ തോട്ടറ സ്വദേശി പാറയിൽ ബിനോയ് തോമസിന്റെ മകൻ അലക്സ് ബിനോയ് (17) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് അബുദാബി നാദിസിയയിലെ താമസ കെട്ടിടത്തിൽ നിന്ന് വീണത്. ഗുരുതര പരുക്കേറ്റ അലക്സിനെ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി മുറൂറിലെ ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലപ്രഖ്യാപനം കാത്തിരിക്കെയാണ് ദുരന്തമുണ്ടായ്. മാതാവ്:എൽസി (നഴ്സ്, ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ). സഹോദരങ്ങൾ: ഡോ. രാഹുൽ ബിനോയ് (ആലപ്പുഴ), രോഹിത് ബിനോയ് (പോളണ്ട്). സംസ്കാരം ഞായർ വൈകിട്ട് 3.30ന് തോട്ടറിയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ചിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group