ദുബൈ – പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിൽ വെച്ച് നിവേദനം സമർപ്പിച്ചു.
കേരളത്തിൽ മടങ്ങിയെത്തിയവരെയും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുക, പ്രവാസി ക്ഷേമനിധിയിലേക്ക് നിശ്ചിത സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച സംഭവിച്ച അപേക്ഷകർക്ക് മാനുഷിക പരിഗണന നൽകുക, കേരള സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇ-സേവനങ്ങൾക്കുമുള്ള ഒരു ഇ-ഫെസിലിറ്റേഷൻ സെന്ററായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഏകജാലക സംയോജിത സംവിധാനം നടപ്പാക്കാൻ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുക, കേരളപോലീസ് എൻആർഐ സെൽ ഓൺലൈൻ പരാതി രജിസ്‌ട്രേഷൻ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.
അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, വൈസ് പ്രസിഡന്റ് ടി.കെ. പ്രദീപ് നെന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദു മനാഫ്, കെ.എസ്. യൂസഫ് സഗീർ, താലിബ്, നസീർ കുനിയിൽ, ഇടവന മുരളീധരൻ, പ്രഭാകരൻ പയ്യന്നൂർ, അബൂബക്കർ, അനീസ് നീർവേലി എന്നിവരും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച്ചയിൽ പങ്കെടുത്തു.



