ഷാർജ – ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന പരിപാടിയിൽ ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി.ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം,കളരിപ്പയറ്റ് തുടങ്ങി നിരവധി കലാരൂപങ്ങൾ പ്രദർശിപ്പികൊണ്ടാണ് ഘോഷയാത്ര നടന്നത്. ആയിരക്കണക്കിനാളുകൾക്ക് ഓണസദ്യയും അസോസിയേഷൻ ഒരുക്കിയിരുന്നു.



