Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • യുദ്ധത്തില്‍ ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി നെതന്യാഹുവിന്റെ ഓഫീസ്
    • ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    • ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഷാർജ അന്തർദേശീയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി.പി. രാമചന്ദ്രനും പങ്കെടുക്കും

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ01/11/2024 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ: ഷാർജ ഇൻ്റർനാഷ്ണൽ ബുക്ക് ഫെയറിൽ മലയാളികളായ സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സംവദിക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ കോൺഫ്രൻസ് ഹാളിലാണ് കാവ്യസന്ധ്യ. കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര ഗാനങ്ങൾക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. വർത്തമാന കാലത്തെ ഏറ്റവും മികച്ച ഗാന രചയിതാവായ റഫീഖ് അഹമ്മദിന്റെ കവിതയും വർത്തമാനവും യു എ ഇ യിലെ ആസ്വാദകർക്ക് നവ്യാനുഭവമാകും

    ‘ലളിതം’ എന്ന ഒറ്റക്കവിത കൊണ്ട് മലയാള കവിതാസ്വാദകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കവിയാണ് പി പി രാമചന്ദ്രൻ. കേരള സാഹിത്യ അക്കാദമി അവാർഡ്,പി കുഞ്ഞിരാമൻ നായർ കവിത അവാർഡ്.ചെറുശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പി പി രാമചന്ദ്രന്റെ കവിതകളും വാക്കുകളും കേൾവിക്കാർക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവംബർ 15 ന് രാത്രി 8 മുതൽ 9.30 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമജൻ പങ്കെടുക്കും.’പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ തന്റെ കൃതികൾ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും.

    നവംബർ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ‘ റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് 6 മുതൽ 7 വരെ കോൺഫ്രൻസ് ഹാളിലാണ് പരിപാടി.

    നവംബർ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും. രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. കഥക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയുടെ കഥ വിനോയ് തോമസിന്റേതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sharjah Book Fair
    Latest News
    യുദ്ധത്തില്‍ ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി നെതന്യാഹുവിന്റെ ഓഫീസ്
    05/03/2026
    ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    05/03/2026
    ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    05/03/2026
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version