അബുദാബി :വേനൽ ചൂട് കഠിനമായതോടെ യു.എ.ഇയില്‍ സ്‌കൂളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. തിങ്കളാഴ്ച മുതല്‍ മിക്ക സ്‌കൂളുകളും പുതുക്കിയ ടൈംടേബിള്‍ പിന്തുടരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:15 മുതല്‍ ഉച്ചയ്ക്ക് 1:35 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7.15 മുതല്‍ രാവിലെ 11 വരെയുമായിരിക്കും ക്ലാസുകളെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.പുതുക്കിയ സമയം അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണമെന്നും നിർദേശിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കെല്ലാം സ്കൂളുകൾക്കെല്ലാം നിയമം ബാധകമാണ്.
വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവും രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്താണ് സമയമാറ്റം.
വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളമുള്ള മുഴുവന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്.
സ്കൂളിലേക്കുള്ള പ്രവേശന മാനദണ്ഡവും കർശനമാക്കി. രാവിലെ 7ന് ഗേറ്റ് തുറക്കുകയും 7.30ഓടെ അടയ്ക്കുകയും ചെയ്യും. വൈകി എത്തുന്നവരെ സ്‌കൂള്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തി രക്ഷിതാവ് കാരണങ്ങള്‍ ബോധ്യപ്പെടുത്തണം. സമയനിഷ്ഠ അതീവ പ്രാധാന്യമുള്ളതാണെന്നും വിദ്യാര്‍ഥികളുടെ അച്ചടക്കത്തിലും അക്കാദമിക് പ്രകടനത്തിലും അത് ഏറെ സ്വാധീനം ചെലുത്തുന്നുവെന്നും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ പറഞ്ഞു.
പൊതു,സ്വകാര്യ സ്‌കൂളുകളിലെ അക്കാദമിക് കൗണ്‍സിലര്‍മാര്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമഗ്രമായ പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരം, വിദ്യാർഥികളുടെ അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കണിശത പുലർത്തി മൊത്തത്തിലുള്ള കഴിവ് ഉറപ്പാക്കണം.
വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം തുടങ്ങിയവയിലും പരിശീലനം നൽകണം.
വീടുകളില്‍ പുതിയ ടൈം ഷെഡ്യൂള്‍ നടപ്പാക്കുകയും വിദ്യാര്‍ഥികള്‍ തടസങ്ങളില്ലാതെ അവരുടെ അക്കാദമിക് പുരോഗതി തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ പുതിയ ഷെഡ്യൂളിനെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ സ്‌കൂള്‍ ഭരണസമിതികള്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.