Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • ജിദ്ദ വിമാനത്താവളത്തിൽ ടേക്ക്ഓഫുകൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം
    • യെമനിൽ പുതിയ പ്രധാനമന്ത്രി; ശമ്പള വിതരണത്തിന് ഒമ്പതു കോടി ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം; ഹമാസ് നേതാക്കളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു
    • സൗദി, ഖത്തർ, ഒമാൻ നയതന്ത്ര ശ്രമങ്ങൾ ഇറാൻ ആക്രമണ പദ്ധതിയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിച്ചു
    • അല്‍ഉല എയര്‍പോര്‍ട്ട് വികസന പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    കുറ്റാന്വേഷണത്തിൽ സെൻസേഷന് പുറകെ പോകാറില്ലെന്ന് എസ്. ഹുസൈൻ സെയ്‌ദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2025 UAE Gulf literature 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എസ്. ഹുസൈൻ സെയ്ദി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വായനക്കാരുമായി സംവദിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും പ്രധാനമെന്ന് എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ ക്രൈം റിപ്പോർട്ടറുമായ എസ്. ഹുസൈൻ സെയ്‌ദി. എത്ര സെൻസേഷണലായ വിവരങ്ങൾ ലഭിച്ചാലും അതിന്‍റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താതെ സ്വീകരിക്കില്ല എന്നതാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ‘ ഇൻസൈഡ് ദി അണ്ടർ വേൾഡ്: എസ്. ഹുസൈൻ സെയ്‌ദി ഓൺ ക്രൈം, കോൺ ഫ്ലിക്റ്റ്, ആൻഡ് ത്രില്ലേഴ്സ് എന്ന പേരിൽ നടന്ന സെഷനിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു ഹുസൈൻ സെയ്‌ദി.

    ഒരു വിവരം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണത്തിൽ ലഭിക്കുന്നതെങ്കിൽ അത്തരം വിവരങ്ങൾ ഒഴിവാക്കുക എന്നതാണ് തന്‍റെ രീതിയെന്ന് സെയ്‌ദി ചൂണ്ടിക്കാട്ടി. പൊലീസ് എഫ്ഐആർ, കുറ്റപത്രം, കുറ്റസമ്മത മൊഴി, കോടതി രേഖകൾ തുടങ്ങിയ ആധികാരിക വസ്തുതകളെയാണ് താൻ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈം റിപ്പോർട്ടിങ്ങ് ഫിക്ഷനല്ല, നൂറ് ശതമാനം ആധികാരികമായ, സത്യസന്ധമായ അവതരണമാണെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്രിമിനലുകളോട് തനിക്ക് അനുകമ്പയില്ലെന്ന് സെയ്‌ദി വിശദീകരിച്ചു.സിനിമയിൽ കാണുന്നത് പോലെ കൊലപാതകം ചെയ്ത കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യം ചെയ്ത സാഹചര്യം മുൻനിർത്തി അവരുടെ ക്രിമിനൽ പ്രവർത്തനത്തെ ന്യായീകരിക്കാനാവില്ലെന്നും ഹുസൈൻ സെയ്‌ദി പറഞ്ഞു.

    എന്നാൽ ഇരകളുടെ വ്യക്തിജീവിതത്തോട് ആദരവ് പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സത്യം കണ്ടെത്തുക എന്നതാണ് പരമമായ ലക്ഷ്യമെന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിശ്വാസ്യതയുള്ള ക്രൈം റിപ്പോർട്ടർ എസ്. ഹുസൈൻ സെയ്‌ദി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. വായനക്കാർക്ക് അദ്ദേഹം പുസ്തകം ഒപ്പുവെച്ച് നൽകി. പൾസ് 95 റേഡിയോ അവതാരകൻ ലൂയി ദൻഹാമായിരുന്നു മോഡറേറ്റർ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime investigation S. Hussain Zaidi Sharjah UAE
    Latest News
    ജിദ്ദ വിമാനത്താവളത്തിൽ ടേക്ക്ഓഫുകൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം
    16/01/2026
    യെമനിൽ പുതിയ പ്രധാനമന്ത്രി; ശമ്പള വിതരണത്തിന് ഒമ്പതു കോടി ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ
    16/01/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം; ഹമാസ് നേതാക്കളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു
    16/01/2026
    സൗദി, ഖത്തർ, ഒമാൻ നയതന്ത്ര ശ്രമങ്ങൾ ഇറാൻ ആക്രമണ പദ്ധതിയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിച്ചു
    16/01/2026
    അല്‍ഉല എയര്‍പോര്‍ട്ട് വികസന പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version